Select Your Language

Notifications

webdunia
webdunia
webdunia
webdunia

Australia vs South Africa, WTC Final 2025: ഓസ്‌ട്രേലിയയുടെ ലീഡ് 218, ലോര്‍ഡ്‌സില്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍; ദക്ഷിണാഫ്രിക്ക കപ്പടിക്കുമോ?

ഓസ്‌ട്രേലിയയുടെ ലീഡ് 218 ലേക്ക് എത്തി. രണ്ടാം ഇന്നിങ്‌സില്‍ 40 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് ഓസീസ് നേടിയിരിക്കുന്നത്

WTC Final 2025 Day 1 Scorecard Australia vs South Africa, Australia vs South Africa Scorecard Live Updates, Australia vs South Africa WTC Final Day 1 Scorecard Live Updates, ICC WTC Final, ICC WTC Final 2025 Time Date Venue, Australia vs South Africa

രേണുക വേണു

, വെള്ളി, 13 ജൂണ്‍ 2025 (10:37 IST)
Australia

Australia vs South Africa, WTC Final 2025: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ന് നിര്‍ണായകം. ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരം മൂന്നാം ദിനത്തിലേക്ക് എത്തുമ്പോള്‍ ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞു നില്‍ക്കുന്നു. 
 
ഓസ്‌ട്രേലിയയുടെ ലീഡ് 218 ലേക്ക് എത്തി. രണ്ടാം ഇന്നിങ്‌സില്‍ 40 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് ഓസീസ് നേടിയിരിക്കുന്നത്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്ക് 74 റണ്‍സിന്റെ ലീഡുണ്ട്. 
 
47 പന്തില്‍ 16 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും നാല് പന്തില്‍ ഒരു റണ്‍സെടുത്ത നഥാന്‍ ലിന്നുമാണ് ഇപ്പോള്‍ ക്രീസില്‍. 50 പന്തില്‍ 43 റണ്‍സെടുത്ത അലക്‌സ് കാരിയാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. മാര്‍നസ് ലബുഷെയ്ന്‍ 64 പന്തില്‍ 22 റണ്‍സെടുത്തു. ഉസ്മാന്‍ ഖവാജ (ആറ്), കാമറൂണ്‍ ഗ്രീന്‍ (പൂജ്യം), സ്റ്റീവ് സ്മിത്ത് (13), ട്രാവിസ് ഹെഡ് (ഒന്‍പത്), ബ്യു വെബ്സ്റ്റര്‍ (ഒന്‍പത്) എന്നിവര്‍ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ, ലുങ്കി എങ്കിടി എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മാര്‍ക്കോ യാന്‍സും വിയാന്‍ മള്‍ഡറിനും ഓരോ വിക്കറ്റ്. 
 
സ്‌കോര്‍ കാര്‍ഡ് 
 
ഓസ്‌ട്രേലിയ, ഒന്നാം ഇന്നിങ്‌സ് - 212 / 10 
 
ദക്ഷിണാഫ്രിക്ക, ഒന്നാം ഇന്നിങ്‌സ് - 138 / 10 
 
ഓസ്‌ട്രേലിയ, രണ്ടാം ഇന്നിങ്‌സ് - 144 / 8 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി