അപകടത്തിനു ശേഷം ആദ്യം; ഇംഗ്ലണ്ട് ടീമിനൊപ്പം ഫ്‌ളിന്റോഫ്, ഇപ്പോഴത്തെ രൂപം ഇങ്ങനെ !
ഔദ്യോഗികമായ ചുമതലകളൊന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരത്തിനു നല്‍കിയിട്ടില്ല
കഴിഞ്ഞ വര്‍ഷം ടെലിവിഷന്‍ ഷോയ്ക്കിടെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു ഫ്‌ളിന്റോഫ് മാസങ്ങള്‍ക്ക് ശേഷം പൊതുമധ്യത്തില്‍. ന്യൂസിലന്‍ഡിനെതിരായി നടക്കുന്ന ഏകദിന പരമ്പരയിലെ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരത്തിനിടെയാണ് ഫ്‌ളിന്റോഫ് ഇംഗ്ലണ്ടിന്റെ കോച്ചിങ് കിറ്റ് ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഔദ്യോഗികമായ ചുമതലകളൊന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരത്തിനു നല്‍കിയിട്ടില്ല. എങ്കിലും ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഫീല്‍ഡിങ് തന്ത്രങ്ങള്‍ അടക്കം പറഞ്ഞു കൊടുക്കാന്‍ താരം ശ്രമിച്ചിരുന്നു. ഏകദിന പരമ്പരയില്‍ പൂര്‍ണമായും ഫ്‌ളിന്റോഫ് ഇംഗ്ലണ്ട് ടീമിനൊപ്പം ഉണ്ടായിരിക്കും. ഗുരുതരമായ അപകടത്തിനു ശേഷം താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതുകൊണ്ട് തന്നെ ഫ്‌ളിന്റോഫിന്റെ മുഖത്തിന് സാരമായ മാറ്റം സംഭവിച്ചിട്ടുണ്ട്.
ബിബിസിയുടെ ടിവി ഷോ ആയ 'ടോപ്പ് ഗിയറിന്റെ' ഷൂട്ടിങ്ങിനിടെയാണ് ഫ്‌ളിന്റോഫിന് പരുക്കേറ്റത്. ടെസ്റ്റ് ട്രാക്ക് നടക്കുന്നതിനിടെയാണ് ഫ്‌ളിന്റോഫ് അപകടത്തില്‍പ്പെട്ടത്. ഇംഗ്ലണ്ടിനായി 79 ടെസ്റ്റുകളിന്‍ നിന്ന് 3845 റണ്‍സും 226 വിക്കറ്റും ഫ്‌ളിന്റോഫ് നേടിയിട്ടുണ്ട്. 141 ഏകദിനത്തില്‍ നിന്ന് 3394 റണ്‍സും 169 വിക്കറ്റും സ്വന്തമാക്കി. ഇംഗ്ലണ്ടിനായി ഏഴ് ട്വന്റി 20 മത്സരങ്ങള്‍ കളിച്ച ഫ്‌ളിന്റോഫ് 76 റണ്‍സും അഞ്ച് വിക്കറ്റും നേടിയിട്ടുണ്ട്.