Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങൾ എന്തിനാണ് നായകനായി ഇരിക്കുന്നത്: റൂട്ടിനെ കടന്നാക്രമിച്ച് മുൻ ഓസീസ് നായകൻ

നിങ്ങൾ എന്തിനാണ് നായകനായി ഇരിക്കുന്നത്: റൂട്ടിനെ കടന്നാക്രമിച്ച് മുൻ ഓസീസ് നായകൻ
, ചൊവ്വ, 21 ഡിസം‌ബര്‍ 2021 (13:48 IST)
ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിലും പരാജയം വഴങ്ങിയ ഇംഗ്ലണ്ടിന്റെ നായകന്‍ ജോ റൂട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. റൂട്ട് എന്തിനാണ് നായകനായിരിക്കുന്നതെന്ന് പോണ്ടിങ് ചോദിച്ചു. ഇംഗ്ലീഷ് ബോളര്‍മാര്‍ കുറച്ചുകൂടി ധൈര്യം കാട്ടേണ്ടതുണ്ടെന്ന റൂട്ടിന്റെ അഭിപ്രായ പ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു പോണ്ടിംഗ്.
 
റൂട്ട് അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ഞെട്ടിപോയി. ബൗളർമാരെ മാറ്റേണ്ടത് ആരുടെ ജോലിയാണ്. പിന്നെന്തിനാണ് അയാൾ നായകനായി ഇരിക്കുന്നത്. പോണ്ടിങ് ചോദിച്ചു. ഏത് ലെങ്‌തിൽ പന്തെറിയണമെന്ന കാര്യം നിങ്ങൾക്ക് ബൗളർമാരെ ബോധ്യപ്പെടുത്താൻ പറ്റുന്നില്ലെങ്കിൽ പിന്നെ നിങ്ങള്‍ ഫീല്‍ഡില്‍ എന്താണ് ചെയ്യുന്നത്. ക്യാപ്റ്റന്‍ ഉദ്ദേശിക്കുന്ന ഇടത്ത് ബോളര്‍മാര്‍ പന്ത് പിച്ച് ചെയ്യിക്കുന്നില്ലെങ്കില്‍ അതു തിരിച്ചറിയാന്‍ സാധിക്കണം. അതാണ് ക്യാപ്‌റ്റൻസിയെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2018 ൽ വിരമിക്കാൻ ആലോചിച്ചു, ഒരിടത്ത് നിന്നും പിന്തുണ ലഭിച്ചില്ല: ആർ അശ്വിൻ