Webdunia - Bharat's app for daily news and videos

Install App

രാജസ്ഥാൻ നായകനായതോടെ സഞ്ജു ഒരുപാട് മാറി, ടി20 ടീമിൽ നിലനിർത്തണമെന്ന് മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ
ബുധന്‍, 17 ജൂലൈ 2024 (15:26 IST)
ഇന്ത്യന്‍ ടി20 ടീമില്‍ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെ നിലനിര്‍ത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ്. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനായതോടെ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന സൂചനകള്‍ ലഭിക്കുന്നതിനിടെയാണ് അഭിനവ് മുകുന്ദ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ ഭാഗമായിരുന്നുവെങ്കിലും ലോകകപ്പിലെ ഒരു മത്സരത്തിലും സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല. സിംബാബ്വെയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി സഞ്ജു തിളങ്ങുകയും ചെയ്തിരുന്നു.
 
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായതിന് ശേഷം സഞ്ജുവില്‍ ഒരുപാട് മാറ്റമുണ്ടായതായി അഭിനവ് മുകുന്ദ് പറയുന്നു. ക്യാപ്റ്റനായതോടെ സഞ്ജുവിന് കൂടുതല്‍ പാകത വന്നു. സഞ്ഞു പ്രതിഭാശാലിയാണ്. സാങ്കേതികമായി അദ്ദേഹത്തിന്റെ ബാറ്റിംഗും മികച്ചതാണ്. എന്നാല്‍ ചില സമയത്ത് അനാവശ്യമായ ഷോട്ടുകള്‍ കളിച്ച് സഞ്ജു പ്രതീക്ഷകള്‍ തെറ്റിക്കും. നായകനായതോടെ ഇക്കാര്യങ്ങള്‍ മറ്റമുണ്ടായി. സൂപ്പര്‍ താരങ്ങളോടൊപ്പം യുവതാരങ്ങളെ കൂടി നയിക്കേണ്ട ഉത്തരവാദിത്തമാണ് അവിടെ സഞ്ജുവിനുള്ളത്. അദ്ദേഹം അത് നല്ല രീതിയിലാണ് ചെയ്യുന്നത്.
 
 ബാറ്ററെന്ന നിലയില്‍ പാകത വന്നതിനാല്‍ തന്നെ സഞ്ജുവിനെ ഇന്ത്യ തങ്ങളുടെ ടി20 ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി നിലനിര്‍ത്തണം. നിലവില്‍ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി വലിയ മത്സരമുണ്ട്. സഞ്ജുവിനെ ആ സ്ഥാനത്തിനായി എപ്പോഴും പരിഗണിക്കാമെന്ന് കരുതുന്നു. അഭിനവ് മുകുന്ദ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments