Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടീമിനെ എങ്ങനെ നയിക്കണമെന്ന ധാരണ ഗില്ലിനില്ല: അമിത് മിശ്ര

Amit mishra

അഭിറാം മനോഹർ

, ചൊവ്വ, 16 ജൂലൈ 2024 (17:30 IST)
സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ നായകനായിരുന്ന ശുഭ്മാന്‍ ഗില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍ നായകസ്ഥാനത്തേക്ക് ഗില്ലിനെ പരിഗണിച്ച തീരുമാനത്തെയും മിശ്ര എതിര്‍ത്തു. പരമ്പര 4-1ന് നേടാനായെങ്കിലും ക്യാപ്റ്റന്‍സി എന്താണെന്നതിനെ പറ്റി യാതൊരു ധാരണയും ഇല്ലാത്ത താരമാണ് ഗില്ലെന്ന് മിശ്ര പറയുന്നു.
 
ഞാന്‍ ഒരിക്കലും അദ്ദേഹത്തെ നായകനാക്കിലായിരുന്നു. ഈ സീസണില്‍ ഐപിഎല്ലില്‍ തന്നെ നമ്മളത് കണ്ടതാണ്. ഒരു ടീമിനെ എങ്ങനെ നയിക്കണമെന്നതില്‍ ഗില്ലിന് യാതൊരു ധാരണയുമില്ല. ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. നല്ല ബാറ്ററാണ് എന്നത് കൊണ്ട് മാത്രം ഒരാളെ നായകനാക്കരുത്. കഴിഞ്ഞ കുറച്ച് സീസണുകളില്‍ ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും മികച്ച പ്രകടനം തന്നെയാണ് ഗില്‍ നടത്തിയത്. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനെന്ന നിലയില്‍ നല്ല ക്യാപ്റ്റന്‍സി നമുക്ക് കാണാനായില്ല. ക്യാപ്റ്റന്‍സി എങ്ങനെ കൊണ്ടുപോകണമെന്നും ക്യാപ്റ്റന്‍സി എന്താണെന്നുമോ ഉള്ള ധാരണ ഗില്ലിനില്ല. മിശ്ര പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നായകസ്ഥാനത്തേക്ക് സൂര്യയെ പരിഗണിക്കുന്നില്ല; ടി20 യില്‍ രോഹിത്തിന്റെ പിന്‍ഗാമി ഹാര്‍ദിക് തന്നെ