Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നാം നമ്പറിന് പകരം കോലി നാലാമൻ, ഈ പരീക്ഷണം എങ്ങനെ ശരിയാകും? തുറന്നടിച്ച് മുൻ താരം

മൂന്നാം നമ്പറിന് പകരം കോലി നാലാമൻ, ഈ പരീക്ഷണം എങ്ങനെ ശരിയാകും? തുറന്നടിച്ച് മുൻ താരം

അഭിറാം മനോഹർ

, വ്യാഴം, 16 ജനുവരി 2020 (11:13 IST)
ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ പാക് ക്രിക്കറ്റ് താരം ഷൊയേബ് അക്തർ. മത്സരത്തിൽ ഇന്ത്യൻ നായകനായ വിരാട് കോലിയെ മൂന്നാം നമ്പറിന് പകരം നാലമതായി ഇറാക്കാനുള്ള ഇന്ത്യൻ തീരുമാനമാണ് ടീമിന്റെ പരജയത്തിന്റെ പിന്നിലെന്നാണ് അക്തർ പറയുന്നത്. മുംബൈ വാംഖഡെയിൽ നടന്ന മത്സരത്തിൽ ഓസീസിനെതിരെ ഇന്ത്യ പത്ത് വിക്കറ്റിനാണ് പരാജയപ്പെട്ടത്.
 
മത്സരത്തിൽ 28മത് ഓവറിലാണ് ഇന്ത്യൻ നായകൻ കളിക്കളത്തിലെത്തിയത്. ഇതൊരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നുവെന്ന് അക്തർ പറയുന്നു. അദ്ദേഹം നേരത്തെ തന്നെ ക്രീസിൽ എത്തേണ്ടിയിരുന്നു. മത്സരത്തിൽ ടോസ് നിർണായകമായിരുന്നു. ടോസ് നഷ്ടപ്പെട്ടതോട് കൂടി ഇന്ത്യ മത്സരവും കൈവിട്ടു. ആദ്യ തോൽവിയിൽ നിന്നും പാഠമുള്‍ക്കൊണ്ട് അടുത്ത മത്സരത്തെ സമീപിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും പരമ്പരയിൽ തിരിച്ചെത്തണമെങ്കിൽ മികച്ച പ്രകടനം തന്നെ  ടീം പുറത്തെടുക്കേണ്ടിവരുമെന്നും അക്തർ ഓർമിപ്പിച്ചു.
 
ഇന്ത്യയുടെ വിഖ്യാതമായ ബൗളിങ് നിരയെ പരിഹസിക്കുന്ന തരത്തിലാണ് ഓസീസ് ബാറ്റ്സ്മാന്മാർ കളിച്ചതെന്നും ഇനിയും ഓസീസ് തന്നെ ടോസ് നേടുകയാണെങ്കിൽ മുംബൈ വീണ്ടും ആവർത്തിക്കുമെന്നും പരമ്പര (3-0)ന് പരാജയപ്പെടുകയാണെങ്കിൽ അത് വലിയ നാണക്കേടായി തീരുമെന്നും അക്തർ പറഞ്ഞു. മത്സരത്തിന് ശേഷം ഇന്ത്യൻ ബൗളർമാരുടെ ആത്മവിശ്വാസം നഷ്ടപെട്ടിരിക്കാമെന്നും അക്തർ കൂട്ടിചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയം പന്തിനെ, എന്തുകൊണ്ടാണ് സഞ്ജു എപ്പോഴും അവഗണിക്കപ്പെടുന്നത്? ലോബി മാത്രമല്ല കാരണം?