70 രാജ്യാന്തര സെഞ്ചുറികളുള്ള ഒരു കളിക്കാരന്റെ ടെക്‌നിക്കിനെയാണോ ചോദ്യം ചെയ്യുന്നത്, കോലി വിമർശകരുടെ വായടപ്പിച്ച് പാക് മുൻ നായകൻ

അഭിറാം മനോഹർ
ചൊവ്വ, 3 മാര്‍ച്ച് 2020 (11:16 IST)
ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തിളങ്ങാനാവാതിരുന്ന ഇന്ത്യൻ നായകൻ വിരാട് കോലിയെ വിമർശിക്കുന്നവരുടെ വായടപ്പിച്ച് മുൻ പാക് നായകൻ ഇൻസമാം ഉൾ ഹഖ്. കോലിയുടെ ബാറ്റിങ്ങ് ടെക്നിക്കിനെ പറ്റി ഒരു പാട് സംസാരിക്കുന്നുണ്ട്. സത്യത്തിൽ ഇത്തരത്തിലുള്ള വിമർശനങ്ങൾ കേൾക്കുമ്പോൾ അത്ഭുതമാണ് തോന്നുന്നത്. 70 രാജ്യാന്തര സെഞ്ചുറികൾ സ്വന്തം പേരിലുള്ള ഒരു കളിക്കാരന്റെ ടെക്‌നിക്കിനെയാണ് ചിലർ വിമർശിക്കുന്നതെന്നും ഇൻസമാം പറഞ്ഞു.
 
കഠിനമായി പരിശീലിച്ചാലും ഇത്തരം പരാജയങ്ങള്‍ എല്ലാ കളിക്കാരുടെയും കരിയറില്‍ സ്വാഭാവികമാണ് മുൻപ് പാക് താരം മുഹമ്മദ് യൂസഫും ഇത്തരം പ്രതിസന്ധിഘട്ടത്തിലൂടെ കടന്ന് പോയിട്ടുണ്ട്. അത് യൂസഫിന്റെ ബാക്ക് ലിഫ്റ്റിന്റെ പ്രശ്‌നമാണെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാൽ യൂസഫിനോട് ഞാൻ പറഞ്ഞത് ഈ ബാക്ക് ലിഫ്റ്റ് വെച്ച് തന്നെയല്ലെ നീ ഇത്രയും റൺസടിച്ചത് അന്നില്ലാത്ത പ്രശ്‌നം ഇന്നെങ്ങനെ വന്നു. കോലിയെ മാത്രം തിരഞ്ഞുപിടിച്ചു വിമർശിക്കുന്നവർ മറ്റ് ഇന്ത്യൻ ബാറ്റ്സ്മാന്മാരും മോശം പ്രകടനമാണ് നടത്തിയതെന്ന് സൗകര്യപൂർവ്വം മറക്കുകയാണ്.ഇതെല്ലാം തന്നെ കളിയുടെ ഭാഗമാണ്. അത് അതിന്റെ രീതിയിൽ മാത്രം സ്വീകരിക്കുക എന്നത് മാത്രമാണ് ചെയ്യാനാവുന്നതെന്നും ഇൻസമാം പറഞ്ഞു.
 
ടെസ്റ്റ് റാങ്കിങ്ങിൽ നിലവിൽ രണ്ടാമതുള്ള ഇന്ത്യൻ നായകന് ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 38 റൺസ് മാത്രമെടുക്കാനെ കഴിഞ്ഞുള്ളു. ഇതിന് ശേഷമാണ് കോലിക്ക്എതിരെയുള്ള വിമർശനങ്ങൾ ശക്തമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അസിസ്റ്റൻ്റ് കോച്ചായി ഷെയ്ൻ വാട്സൺ

Chennai Super Kings: ചെന്നൈയിൽ നിന്നും സ്കൂൾ വിട്ട പോലെ താരങ്ങൾ പുറത്തേക്ക്, താരലേലത്തിന് മുൻപ് സെറ്റപ്പ് അടിമുടി മാറ്റും

ഇസ്ലാമാബാദ് സ്ഫോടനത്തിന് പിന്നാലെ ഏകദിന പരമ്പര ബഹിഷ്കരിക്കാനുള്ള തീരുമാനം പിൻവലിച്ച് ശ്രീലങ്ക, രണ്ടാം ഏകദിനം മാറ്റി

India vs SA : പന്ത് ടീമിൽ തിരിച്ചെത്തി, ആദ്യ ടെസ്റ്റിൽ ബാറ്ററെന്ന നിലയിൽ ജുറലും ടീമിൽ, സ്പിൻ കെണിയിൽ ഇന്ത്യ തന്നെ വീഴുമോ?

FIFA World Cup Qualifier: ലോകകപ്പ് യോഗ്യതയില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടങ്ങള്‍; ഫ്രാന്‍സും പോര്‍ച്ചുഗലും കളത്തില്‍, റൊണാള്‍ഡോ കളിക്കും

അടുത്ത ലേഖനം
Show comments