Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിരോധം കൊണ്ട് കാര്യമില്ല, ബാറ്റ്സ്മാന്മാർ സമീപനം മാറ്റണമെന്ന് കോലി

പ്രതിരോധം കൊണ്ട് കാര്യമില്ല, ബാറ്റ്സ്മാന്മാർ സമീപനം മാറ്റണമെന്ന് കോലി

അഭിറാം മനോഹർ

, ബുധന്‍, 26 ഫെബ്രുവരി 2020 (12:37 IST)
വെല്ലിംഗ്ടൺ ടെസ്റ്റിലെ ദയനീയ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ അമിതമായ പ്രതിരോധത്തിനെതിരെ ഇന്ത്യൻ നായകൻ വിരാട് കോലി. അമിത പ്രതിരോധത്തിലേക്ക്  വലിയുന്നത് ടീമിന് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നാണ് കോലി പറഞ്ഞത്.
 
വെല്ലിംഗ്ടണിൽ ന്യൂസിലൻഡിനെതിരെ നടന്ന ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ചേതേശ്വര്‍ പൂജാര 81 പന്തില്‍ 11 റണ്‍സ് മാത്രമെടുത്തപ്പോള്‍ ഹനുമാ വിഹാരി 79 പന്തില്‍ 15 റണ്‍സാണെടുത്തത്. ഈ പശ്ചാത്തലത്തിലാണ് കോലിയുടെ പ്രതികരണം.സിംഗിളുകള്‍ പോലും വരാതാവുമ്പോള്‍ സാഹചര്യങ്ങളെക്കുറിച്ച് സംശയം ഉയരും. മോശം പന്തുകള്‍ക്കായി കാത്തിരിക്കുമ്പോൾ ചിലപ്പോൾ സംഭവിക്കുന്നത് നല്ലൊരു പന്തിൽ പുറത്താവുക എന്നതായിരിക്കും. അങ്ങനെ പുറത്താവുന്നത് ചിലപ്പോൾ ചിലർക്ക് അംഗീകരിക്കാൻ സാധിക്കുമായിരിക്കും. എന്നാൽ ആ സമീപനം എനിക്ക് അംഗീകരിക്കാനാവില്ല .
 
പച്ചപ്പ് നിറഞ്ഞ പിച്ചാണെങ്കില്‍ ആക്രമിച്ചു കളിക്കകുക എന്നതാണ് എന്റെ രീതി. അങ്ങനെ ആക്രമിച്ച് കളിക്കുമ്പോൾ ചിലപ്പോൾ പുറത്തായേക്കാം.എങ്കിലും ആ സമീപനമാണ് ശരിയെന്നാണ് ഞാൻ കരുതുന്നത്. അത്തരത്തിൽ പുറത്താവുന്നത് അംഗീകരിക്കുന്നതിൽ തെറ്റുമില്ലെന്നും കോലി പറഞ്ഞു.കരുതലോടെ കളിച്ച് റണ്‍സെടുക്കാതെ പുറത്താവുന്നതിലും നല്ലതാണ് ആക്രമിച്ചു കളിച്ച് പുറത്താവുന്നത്.സാങ്കേതികതയെക്കുറിച്ചോ സാഹചര്യങ്ങളെക്കുറിച്ചോ അമിതമായി ചിന്തിച്ചാല്‍ തെളിഞ്ഞ മനസോടെ ബാറ്റ് ചെയ്യാനാവില്ലെന്നും കോലി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"വേഗം നാട് പിടി, ആ കളി ഇവിടെ നടക്കില്ല": ടീം ഇന്ത്യയ്‌ക്കെതിരെ മുൻ കിവീസ് താരം