Webdunia - Bharat's app for daily news and videos

Install App

Divorce Eleven: പുതിയ ആളാണല്ലെ, ഡിവോഴ്സ് പ്ലെയേഴ്സ് ഇലവനിലേക്ക് ചെഹലും, ടീമിലെ മറ്റ് താരങ്ങൾ ആരെല്ലാമെന്ന് അറിയണ്ടേ..

അഭിറാം മനോഹർ
ബുധന്‍, 8 ജനുവരി 2025 (13:17 IST)
Divorce eleven
2024 അവസാനിച്ചത് ഹാര്‍ദ്ദിക് പാണ്ഡ്യയും ഷോയ്ബ് മാലിക്കും അടങ്ങുന്ന ക്രിക്കറ്റ് താരങ്ങളുടെ ഡിവോഴ്‌സ് വാര്‍ത്തകളോടെയായിരുന്നു. ഇന്ത്യന്‍ ടീമില്‍ തന്നെ ദിനേഷ് കാര്‍ത്തികും ഹാര്‍ദ്ദിക് പാണ്ഡ്യയും മുഹമ്മദ് ഷമിയും അടക്കം ഡിവോഴ്‌സ് ആയ താരങ്ങള്‍ അനവധിയാണ്. ഇപ്പോഴിതാ ഈ ലിസ്റ്റിലേക്ക് അവസാനപേരുകാരനായി യൂസ്വേന്ദ്ര ചെഹലിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. 2025 വര്‍ഷത്തിന്റെ തുടക്കത്തിലാണ് ചഹലും ഭാര്യയായ ധനശ്രീ വര്‍മയും തമ്മിലുള്ള വേര്‍പിരിയല്‍ വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. ഈ സാഹചര്യത്തില്‍ ക്രിക്കറ്റില്‍ വിവാഹമോചിതരായ പ്രമുഖ താരങ്ങളെ വെച്ച് ഡിവോഴ്‌സ് ഇലവന്‍ തന്നെ തയ്യാറാക്കിയിരിക്കുകയാണ് ആരാധകര്‍.
 
 ഓപ്പണിംഗ് ബാറ്റര്‍മാര്‍ മുതല്‍ പേസര്‍മാരും സ്പിന്നര്‍മാരും അടങ്ങുന്നതാണ് ടീം. ഇന്ത്യയില്‍ നിന്ന് മാത്രമല്ല മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും ആരാധകര്‍ തയ്യാറാക്കിയ ഈ ഇലവനിലുണ്ട്. ഓപ്പണര്‍മാരായി ശിഖര്‍ ധവാനും ഗ്രെയിം സ്മിത്തുമാണ് ഈ ടീമിലുള്ളത്. ഇവര്‍ക്ക് പിന്നാലെ വിനോദ് കാംബ്ലി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരും ടീമില്‍ ബാറ്റര്‍മാരായി എത്തും. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ദിനേഷ് കാര്‍ത്തികാണ് ടീമിലുള്ളത്.
 
 ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദ്ദിക് പാണ്ഡ്യയും ഇമ്രാന്‍ ഖാനും ടീമിലുണ്ട്. ഷെയ്ന്‍ വോണ്‍, യൂസ്വേന്ദ്ര ചെഹല്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഹാര്‍ദ്ദിക് പാണ്ഡ്യയും, ഇമ്രാന്‍ ഖാനും പേസ് ബൗളിംഗില്‍ മുഹമ്മദ് ഷമിക്ക് പിന്തുണ നല്‍കും. പലതവണ വിവാഹമോചിതനായതിനാലും ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച നായകന്മാരില്‍ ഒരാളായതിനാലും ഇമ്രാന്‍ ഖാനായിരിക്കും ടീമിനെ നയിക്കുക. ഗ്രെയിം സ്മിത്തോ ഹാര്‍ദ്ദിക് പാണ്ഡ്യയോ ആകും ടീമിന്റെ ഉപനായകന്‍
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: ഡെഫിനെറ്റ്‌ലി നോട്ട്, ആര് വിരമിക്കുന്നു, ഞാനോ?, ജിമ്മിൽ വീണ്ടും പരിശീലനം ആരംഭിച്ച് രോഹിത് ശർമ

ഇവനെ കോലിയോടൊന്നും ഒരിക്കലും താരതമ്യം ചെയ്യരുതായിരുന്നു, ബാബർ അസമിനെതിരെ രൂക്ഷവിമർശനവുമായി മുൻ പാക് താരം

West Indies vs Pakistan : വെസ്റ്റ് ഇന്‍ഡീസില്‍ നാണം കെട്ട് പാക്കിസ്ഥാന്‍; 92 നു ഓള്‍ഔട്ട്, പരമ്പരയും നഷ്ടം !

നാണം കെടാൻ മാത്രമായി ഇങ്ങനെ കളിക്കണോ?, വെസ്റ്റിൻഡീസിനെതിരെ 92 ന് പുറത്തായി പാകിസ്ഥാൻ, ഏകദിന പരമ്പര നഷ്ടമായി

Jasprit Bumrah: ഏഷ്യാ കപ്പ് കളിക്കാന്‍ ബുംറ, ഉറപ്പിച്ച് ഗില്ലും; പുറത്തിരിക്കേണ്ടവരില്‍ സഞ്ജുവും?

അടുത്ത ലേഖനം
Show comments