Webdunia - Bharat's app for daily news and videos

Install App

ആ പര്യടനത്തിൽ ഞാനും ധോണിയും നിലത്ത് തുണിവിരിച്ച് ഒരുമിച്ചാണ് കിടന്നുറങ്ങിയുന്നത്: വെളിപ്പെടുത്തി ഗംഭീർ

Webdunia
ബുധന്‍, 15 ജൂലൈ 2020 (14:58 IST)
കരിയറിന്റെ തുടക്കകാലത്ത് ധോണിയുമായി റൂം പങ്കിടാൻ അവസരം ലഭിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞിരിയ്ക്കുകയാണ്. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യ ഏ ടീമിനോടൊപ്പം സിംബാബ്‌വെയിലേക്ക് നടത്തിയ പര്യടനത്തിലായിരുന്നു അത്. അന്ന് തങ്ങൾക്കിടയിൽ പ്രധാന ചർച്ച ധോണിയുടെ മുടിയായിരുന്നു എന്നും തറയിൽ തുണിവിരിച്ച് ഒരുമിച്ചാണ് തങ്ങൾ കിടന്നുറങ്ങിയിരുന്നത് എന്നും ഗംഭീർ പറയുന്നു. 
 
'ഒരു മാസത്തോളം ഞാനും ധോണിയും ഒരേ മുറിയിലായിരുന്നു താമസം. അന്ന് ഞങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം ധോണിയുടെ മുടിയായിരുന്നു. നീണ്ട സ്വര്‍ണത്തലപ്പുള്ള മുടിയായിരുന്നു അന്ന് ധോണിയുടേത്. എങ്ങനെയാണ് മുടി ഇത്തരത്തിൽ നിലനിര്‍ത്തിക്കൊണ്ടു പോകുന്നത് എന്നതെല്ലാമായിരുന്നു എന്റെ സംശയങ്ങൾ. അന്ന് ഞങ്ങള്‍ക്ക് താമസിക്കാന്‍ ലഭിച്ച മുറി തീരെ ചെറുതായിരുന്നു. 
 
ഈ മുറി എങ്ങനെ കുറച്ചുകൂടി സൗകര്യമുള്ളതാക്കാം എന്ന് ചിന്തിച്ചപ്പോഴാണ് മുറിയില്‍നിന്ന് കട്ടിലും ബെഡും എടുത്തുമാറ്റാമെന്ന തീരുമാനത്തിൽ എത്തിയത്. അതോടെ റൂമില്‍ കൂടുതല്‍ സ്ഥലം കിട്ടി. പിന്നീട് ധോണിയും ഞാനും തറയില്‍ കിടന്നാണ് ഉറങ്ങിയിരുന്നത്. അതെല്ലാം വളരെ രസകരമായ നിമിഷങ്ങളായിരുന്നു.' ഗംഭീര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

അടുത്ത ലേഖനം
Show comments