Webdunia - Bharat's app for daily news and videos

Install App

അന്ന് ഞാൻ സ്വയം പുറത്തുപോകാൻ തയ്യാറായി, ടീമിൽ പിടിച്ചു നിർത്തിയത് ഷാറൂഖ്: വെളിപ്പെടുത്തലുമായി ഗംഭീർ

Webdunia
വ്യാഴം, 14 ഡിസം‌ബര്‍ 2023 (14:20 IST)
2024 ഐപിഎല്‍ സീസണിന് മുന്നോടിയായി തന്റെ മുന്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ തിരിച്ചെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍, കൊല്‍ക്കത്തയ്ക്ക് ഐപിഎല്‍ കിരീടം നേടികൊടുത്ത നായകനായ ഗംഭീര്‍ ഇത്തവണ മെന്റര്‍ റോളിലാണ് കൊല്‍ക്കത്തയിലെത്തുന്നത്. 2011 മുതല്‍ 2017 വരെ കൊല്‍ക്കത്തന്‍ നായകനായ ഗംഭീര്‍ ഫ്രാഞ്ചൈസിയുടെ മികച്ച താരങ്ങളില്‍ ഒരാളാണ്.
 
ഇപ്പോഴിതാ 2014ലെ സീസണില്‍ ബാറ്റിംഗില്‍ തിളങ്ങാതിരുന്നതോടെ ഫ്രാഞ്ചൈസി വിടാന്‍ തയ്യാറായിരുന്നതായി തുറന്നുപറഞ്ഞിരിക്കുകയാണ് താരം. 2014ലെ ഐപിഎല്‍ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഞാന്‍ പൂജ്യത്തിന് പുറത്തായി. നാലാം മത്സരത്തില്‍ ഒരു റണ്‍സാണ് നേടാനായത്. കളിച്ച അഞ്ചില്‍ നാലു കളികളിലും കൊല്‍ക്കത്ത തോരു. ഈ സമയത്ത് ടീം വിടാന്‍ താന്‍ ആലോചിക്കുന്ന കാര്യം ഷാറൂഖിനോട് പറഞ്ഞു. ടീമിന് വേണ്ടി ആത്മാര്‍ഥമായി കളിക്കുന്ന കാലമത്രയും ടീം വിടരുതെന്നാണ് ഷാറൂഖ് പറഞ്ഞത്. തുടര്‍ന്ന് മൂന്നോ നാലോ അര്‍ധസെഞ്ചുറികള്‍ സീസണില്‍ തുടര്‍ച്ചയായി നേടാന്‍ എനിക്കായി. വിജയകരമായാണ് സീസണ്‍ അവസാനിപ്പിച്ചത്. 7 വര്‍ഷക്കാലം കൊല്‍ക്കത്തയിലുണ്ടായിരുന്ന സമയത്ത് ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഷാറൂഖുമായി സംസാരിച്ച ഒരേ ഒരു കാര്യം ഇക്കാര്യമാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments