Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകക്രിക്കറ്റിലെ മികച്ച ഫീൽഡർ : ഗംഭീർ മനസ്സ് തുറക്കുന്നു

ഫീൽഡർ
, തിങ്കള്‍, 22 ജൂണ്‍ 2020 (14:27 IST)
ലോകക്രിക്കറ്റിൽ സ്റ്റീവ് സ്മിത്ത്,വിരാട് കോലി,ഡിവില്ലിയേഴ്സ് തുടങ്ങി പ്രമുഖ താരങ്ങളെല്ലാം തന്നെ ബാറ്റിങ്ങിനെ പോലെ തന്നെ ഫീൽഡിങ്ങിലും മികവ് പുലർത്തുന്നവരാണ്.ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്‌ട്ടിൽ, ഇന്ത്യയുടെ രവീന്ദ്ര ജഡേജ തുടങ്ങി വേറെയും പല താരങ്ങൾ മൈതാനങ്ങളിൽ തങ്ങളുടെ ഫീൽഡിംഗ് മികവ് കൊണ്ട് കാണികളെ അമ്പരപ്പിച്ചവരാണ്. ഇപ്പോളിതാ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർ ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ.
 
രവീന്ദ്ര ജഡേജയാണ് നിലവിൽ ഏറ്റവും മികച്ച ഫീൽഡറെന്നാണ് ഗംഭീർ പറയുന്നത്.ഏറ്റവും ഉത്സാഹിയായ ഫീ‌ൽഡറാണ് ജഡേജ. ജഡേജയുടെ കൈകളിൽ നിന്ന് പന്ത് വഴുതിപോകുന്നത് അപൂർവമാണെന്നും പന്ത് പിടിച്ചെടുക്കുക മാത്രമല്ല വിക്കറ്റുകളിലേക്ക് എറിഞ്ഞുകൊള്ളിക്കാനുള്ള ജഡേജയുടെ കഴിവ് ഗംഭീരമാണെന്നും ഗംഭീർ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരിച്ചുവരവ് ഒരുങ്ങി തന്നെ, ശ്രീശാന്തിനെ പരിശീലിപ്പിയ്ക്കുന്നത് ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദാന്റെ കോച്ച്