Webdunia - Bharat's app for daily news and videos

Install App

ഗംഭീർ പരിശീലകനായാൽ ബൗളിംഗ് കോച്ചായി സഹീർ ഖാൻ അല്ലെങ്കിൽ അയാൾ!

അഭിറാം മനോഹർ
വ്യാഴം, 20 ജൂണ്‍ 2024 (15:43 IST)
ഇന്ത്യന്‍ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തുമെന്ന് ഏതാണ്ട് സ്ഥിരീകരണമായതോടെ സപ്പോര്‍ട്ട് സ്റ്റാഫുകളായി ആരെല്ലാമാകും ഇന്ത്യന്‍ ടീമിനൊപ്പം ചേരുക എന്ന ചര്‍ച്ചയിലാാണ് ക്രിക്കറ്റ് ആരാധകര്‍. ടീം പരിശീലകസ്ഥാനം ഏറ്റെടുക്കണമെങ്കില്‍ തനിക്ക് ഇഷ്ടമുള്ള സപ്പോര്‍ട്ട് സ്റ്റാഫിനെ നിയമിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് ഗംഭീര്‍ നേരത്തെ തന്നെ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഫീല്‍ഡിംഗ് കോച്ചായി ജോണ്ടി റോഡ്‌സിനെയാണ് ഗംഭീര്‍ കണ്ണുവെച്ചിട്ടുള്ളത്. ഇപ്പോഴിതാ ഇന്ത്യന്‍ ബൗളിംഗ് പരിശീലകരായി മുന്‍ ഇന്ത്യന്‍ പേസര്‍മാരും ഇന്ത്യന്‍ ടീമില്‍ ഗംഭീറിന്റെ സഹതാരങ്ങളുമായിരുന്ന 2 പേരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.
 
 ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായ സഹീര്‍ ഖാനെയും പരിശീലകനെന്ന നിലയില്‍ ഐപിഎല്ലില്‍ കഴിവ് തെളിയിച്ചിട്ടുള്ള ആശിഷ് നെഹ്‌റയുമാണ് ബൗളിംഗ് പരിശീലകനായി ഗംഭീര്‍ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ബൗളിംഗ് താരമെന്ന രീതിയില്‍ ഇന്ത്യയ്ക്കായി മികച്ച റെക്കോര്‍ഡുള്ള താരമാണ് സഹീര്‍ ഖാന്‍. സഹീര്‍ഖാന്റെ അനുഭവസമ്പത്തും മികവും ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായേക്കും. അതേസമയം ഒരു സമയത്ത് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ട പേരാണ് ആശിഷ് നെഹ്‌റയുടേത്.  അതിനാല്‍ തന്നെ ബൗളിംഗ് പരിശീലകനായി നെഹ്‌റ എത്തുമോ എന്നത് സംശയമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

അടുത്ത ലേഖനം
Show comments