Webdunia - Bharat's app for daily news and videos

Install App

പേര് നോക്കി ആർക്കും ബഹുമാനം നൽകില്ല, ബുമ്രയല്ല ആരെറിഞ്ഞാലും തകർത്തടിക്കാൻ ശ്രമിക്കുമെന്ന് അഫ്ഗാൻ താരം

അഭിറാം മനോഹർ
വ്യാഴം, 20 ജൂണ്‍ 2024 (15:14 IST)
Gurbaz, Afghan
ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിന് ഇന്ത്യക്കെതിരെ തയ്യാറെടുക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും അവസാന ഗ്രൂപ്പ് മത്സരത്തില്‍ അഫ്ഗാനെ വെസ്റ്റിന്‍ഡീസ് നിഷ്പ്രഭമാക്കിയിരുന്നു. സൂപ്പര്‍ 8 വിജയിച്ച് സെമിയില്‍ എത്തണമെങ്കില്‍ ഇന്ത്യ,ഓസ്‌ട്രേലിയ എന്നിവരില്‍ ഒരു ടീമിനെ അഫ്ഗാന് തോല്‍പ്പിക്കേണ്ടതായി വരും. ഇന്ത്യയുമായുള്ള മത്സരം ഇന്ന് നടക്കാനിരിക്കെ മത്സരത്തില്‍ എന്ത് സമീപനമാവും അഫ്ഗാന്‍ ടീം സ്വീകരിക്കുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഫ്ഗാന്‍ ഓപ്പണറായ റഹ്മാനുള്ള ഗുര്‍ബാസ്.
 
ബുമ്ര മാത്രമല്ല ഇന്ത്യന്‍ നിരയില്‍ വേറെയും അഞ്ച് ബൗളര്‍മാര്‍ കൂടിയുണ്ട്. ബുമ്രയെ മാത്രം ശ്രദ്ധിച്ചുകളിച്ചാല്‍ മറ്റുള്ളവരുടെ പന്തില്‍ ഞാന്‍ പുറത്തായേക്കാം. ആര് പന്തെറിയുന്നു എന്നതല്ല. എന്റെ ഏരിയയിലാണ് പന്ത് വരുന്നതെങ്കില്‍ തകര്‍ത്തടിക്കാന്‍ ഞാന്‍ ശ്രമിക്കാം. പന്തെറിയുന്നത് ബുമ്രയാകാം,സിറാജാകാം,അര്‍ഷദീപാകാം. ഒന്നുങ്കില്‍ ബൗണ്ടറിയാകും അല്ലെങ്കില്‍ ഞാന്‍ പുറത്താകും. അതിനാല്‍ ഇത് ബുമ്രയ്‌ക്കെതിരായ പോരാട്ടമല്ല. ഗുര്‍ബാസ് പറഞ്ഞു.
 
 അതേസമയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏത് ടീമിനും വെല്ലുവിളി സൃഷ്ടിക്കുന്ന ടീമാണ് അഫ്ഗാനിസ്ഥാന്‍. കഴിഞ്ഞ ഏകദിന ലോകകപ്പിലും മികച്ച പ്രകടനമാണ് ടീം നടത്തിയത്. മുന്‍പെല്ലാം തങ്ങളുടെ മാനസികാവസ്ഥ ലോകകപ്പില്‍ പങ്കെടുക്കുക എന്നത് മാത്രമാണെന്നും എന്നാല്‍ ഞങ്ങള്‍ക്കും ചാമ്പ്യന്മാരാകാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണ് ഇപ്പോള്‍ ടീമിനുള്ളതെന്നും ഗുര്‍ബാസ് പറഞ്ഞു. ആദ്യം സെമിയിലെത്തുക, അതിന് ശേഷം മാത്രമെ ഫൈനലിനെ പറ്റി ചിന്തിക്കാന്‍ ആഗ്രഹിക്കുന്നുള്ളുവെന്നും ഗുര്‍ബാസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

Sanju Samson:വിമർശകർക്ക് വായടക്കാം, ദുലീപ് ട്രോഫിയിൽ ഇന്ത്യൻ ഡിക്ക് വേണ്ടി മിന്നും സെഞ്ചുറിയുമായി സഞ്ജു

Shubman Gill: 'എല്ലാവരും കൂടി പൊക്കി തലയിലെടുത്ത് വെച്ചു'; അടുത്ത സച്ചിനോ കോലിയോ എന്ന് ചോദിച്ചവര്‍ തന്നെ ഇപ്പോള്‍ ഗില്ലിനെ പരിഹസിക്കുന്നു !

അടുത്ത ലേഖനം
Show comments