Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവൻ ചെറുപ്പമാണ്, ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരിൽ ഒരാൾ: ഗാംഗുലി

അവൻ ചെറുപ്പമാണ്, ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരിൽ ഒരാൾ: ഗാംഗുലി
, ബുധന്‍, 25 നവം‌ബര്‍ 2020 (14:35 IST)
ഇപ്പോഴുള്ളതിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മന്മാർ ആരെന്ന് വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇപ്പോഴുള്ളതിൽ ഋഷഭ് പന്തും വൃദ്ധിമാൻ സാഹയുമാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരെന്ന രീതിയിൽ മികച്ചവരെന്നാണ് ഗാംഗുലിയുടെ അഭിപ്രായം.
 
പന്തിനെ പറ്റി നമ്മൾ ആശങ്കപ്പെടേണ്ടതില്ല. അവൻ ചെറുപ്പമാണ്. പന്തിന്റെ ബാറ്റിങ്ങിലെ താളം ഉടൻ തിരിച്ചെത്തും. അവന് വഴി കാണിക്കേണ്ടതുണ്ട്, മികച്ച താരമാണ് പന്തെന്നും ഗാംഗുലി പറഞ്ഞു.ഓസ്ട്രേലിയക്കെതിരായ ഏകദിന,ടി20 പരമ്പരകൾക്കുള്ള ടീമിൽ നിന്നും മോശം ഫോമിനെ തുടർന്ന് പന്തിനെ ഒഴിവാക്കിയിരുന്നു.
 
ധോനിയുടെ പിൻഗാമിയായി വിലയിരുത്തപ്പെടുമ്പോഴും സ്ഥിരത കണ്ടെത്താനാവാത്തതാണ് പന്തിന് തിരിച്ചടിയായത്. ഇത്തവണ ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ പന്തിനായില്ല. അതേസമയം ഐപിഎല്ലിൽ സഞ്ജു സാംസൺ മികച്ച പ്രകടനം പുറത്തെടുത്തതോടെ പന്തിന്റെ നില പരുങ്ങലിലാകുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസീസിനെതിരെ ഏറ്റവും കൂടുതൽ ഏകദിന റണ്ണുകൾ, പട്ടികയിൽ ഇപ്പോഴും സച്ചിൻ തന്നെ മുന്നിൽ