Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാംഗുലിക്ക് കഠിനാധ്വാനം ചെയ്യാൻ താത്‌പര്യമില്ലായിരുന്നു, വീണ്ടും വിവാദത്തിന് തിരി കത്തിച്ച് ചാപ്പൽ

ഗാംഗുലിക്ക് കഠിനാധ്വാനം ചെയ്യാൻ താത്‌പര്യമില്ലായിരുന്നു, വീണ്ടും വിവാദത്തിന് തിരി കത്തിച്ച് ചാപ്പൽ
, വ്യാഴം, 20 മെയ് 2021 (20:35 IST)
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ ആരാധകർ മറക്കാൻ ആഗ്രഹിക്കുന്ന അധ്യായമായിരിക്കും 2005 ഇന്ത്യൻ ടീം പരിശീലകനായി മുൻ ഓസീസ് താരം ഗ്രെഗ് ചാപ്പലിന്റെ വരവും നായകൻ ഗാംഗുലിയുമായുണ്ടായ പ്രശ്‌നങ്ങളും ഒപ്പം 2007 ലോകകപ്പിലെ ദയനീയമായ തോൽവിയും.ഗാംഗുലിയുടെ ക്യാപ്‌റ്റൻ സ്ഥാനം വരെ അന്ന് ഗ്രെഗ് ചാപ്പലിന്റെ കോച്ചിങ്ങിന് കീഴിൽ നഷ്ടമായിരുന്നു. ഇപ്പോളിതാ ആ സംഭവങ്ങൾ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഗാംഗുലിയെ കുറിച്ച് വിവാദമായ ഒരു പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് ചാപ്പല്‍. 
 
ഗാംഗുലി കഠിനാധ്വാനം ചെയ്യാന്‍ താത്പര്യമില്ലാത്ത ആളായിരുന്നുവെന്നും ക്യാപ്‌റ്റനായി ടീമിൽ തുടരുക മാത്രമായിരുന്നു ഗാംഗുലിയുടെ ലക്ഷ്യമെന്നും ചാപ്പൽ പറഞ്ഞിരിക്കുകയാണിപ്പോൾ. ഇന്ത്യയിലെ ആ രണ്ടു വര്‍ഷം തീര്‍ത്തും വെല്ലുവിളി നിറഞ്ഞതായിരുന്നു. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു അവയിൽ ചിലത്. സ്വന്തം കളി മെച്ചപ്പെടുത്താൻ കഠിനാധ്വാനം ചെയ്യാൻ താത്‌പര്യമില്ലാത്ത വ്യക്തിയായിരുന്നു ഗാംഗുലി.ടീമില്‍ ഇങ്ങനെ ക്യാപ്റ്റനായി നില്‍ക്കുക  എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. അങ്ങനെയെങ്കിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കുമല്ലോ ചാപ്പൽ പറഞ്ഞു.
 
അതേസായം ഇന്ത്യന്‍ പരിശീലകനാകാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ച് തന്നെ ആദ്യം സമീപിച്ചത് ഗാംഗുലി തന്നെയാണെന്നും ചാപ്പല്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂസിലൻഡിന്റെ തന്ത്രം ഞങ്ങൾക്കറിയാം, ഇത്തവണ അത് വിജയിക്കാൻ പോകുന്നില്ല: പൂജാര