Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച ഗാരി കേസ്റ്റനെ പരിശീലകനാക്കാനൊരുങ്ങി പാക് ടീം

ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച ഗാരി കേസ്റ്റനെ പരിശീലകനാക്കാനൊരുങ്ങി പാക് ടീം
, വ്യാഴം, 28 ഒക്‌ടോബര്‍ 2021 (21:27 IST)
മുൻ ദക്ഷിണാഫ്രിക്കൻ താരം ഗാരി കിർസ്റ്റൺ പാക് ടീമിന്റെ മുഖ്യ പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്.  2007 മുതൽ 2011 വരെ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന കേസ്റ്റണിന്റെ കീഴിലാണ് ഇന്ത്യ 2011ലെ ഏകദിന ലോകകപ്പ് നേടിയത്.
 
2011ലെ ലോകകപ്പ് വിജയത്തിനുശേഷം ഇന്ത്യന്‍ ടീമിന്‍റെ പരിശീലകസ്ഥാനം രാജിവെച്ച കിര്‍സ്റ്റന്‍ പിന്നീട് രണ്ട് വര്‍ഷം ദക്ഷിണാഫ്രിക്കന്‍ ടീമിനെ പരിശീലിപ്പിച്ചിരുന്നു. ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറിക്കേന്‍സിനെയും ഐപിഎല്ലില്‍ 2017-2018 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും പരിശീലിപ്പിച്ചിട്ടുള്ള കിര്‍സ്റ്റന്‍ പിന്നീട് വിവിധ ടി20 ഫ്രാഞ്ചൈസികളുടെ  പിരശീലകനായി.
 
കിര്‍സ്റ്റന് പുറമെ ഓസ്ട്രേലിയൻ മുൻ താരം സൈമൺ കാറ്റിച്ചും ഇംഗ്ലണ്ട് മുൻ താരം പീറ്റർ മൂ‍ർസുമാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ പരിഗണനയിലുള്ളത്. കാറ്റിച്ച് ഐപിഎല്ലിൽ കൊൽക്കത്തയുടെയും ബാംഗ്ലൂരിന്റെയും പരിശീലകനായിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് മുന്‍ നായകന്‍ മിസ് ബാ ഉൾ ഹഖ് പരിശീലക സ്ഥാനം രാജി വച്ചതിനെത്തുടർന്നാണ് പാക് ടീം പുതിയ കോച്ചിനെ തേടുന്നത്.
 
നിലവിൽ ടി20 ലോകകപ്പില്‍ മുന്‍ താരം സഖ്‌ലിയന്‍ മുഷ്താഖിനെ താല്‍ക്കാലിക പരിശീലകനായും അബ്ദുള്‍ റസാഖിനെ ബൗളിംഗ് പരിശീലകനായും നിയമിച്ച പാക് ക്രിക്കറ്റ് ബോര്‍ഡ് ഓസ്ട്രേലിയന്‍ മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡനെ ബാറ്റിംഗ് കണ്‍സള്‍ട്ടന്‍റായും മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെര്‍നോണ്‍ ഫിലാന്‍ഡറെ ബൗളിംഗ് കണ്‍സള്‍ട്ടന്‍റായും നിയമിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

130 കിമീ വേഗതയിലെ പന്തുകളെ ഇന്ത്യൻ കളിക്കാർ ഐപിഎല്ലിൽ കളിക്കുന്നുള്ളു, ഷഹീൻ അഫ്രീദിയുടേത് വ്യത്യസ്‌തം: മാത്യൂ ഹെയ്‌ഡൻ