Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

അഭിറാം മനോഹർ

, വ്യാഴം, 16 മെയ് 2024 (18:21 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2024 സീസണില്‍ തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ കൊണ്ട് വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരമായ സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പറായും ബാറ്ററായും മികച്ച പ്രകടനം നടത്തിയതോടെ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിലേക്കും സഞ്ജുവിന് വിളിയെത്തിയിരുന്നു. ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജുവും സംഘവും കഴിഞ്ഞ മത്സരങ്ങളില്‍ നടത്തിയത്. ഈ ഘട്ടത്തില്‍ സഞ്ജു തനിക്ക് കിട്ടിയ അവസരങ്ങള്‍ മുതലാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍.
 
ടി20 ലോകകപ്പ് ടീമില്‍ എത്തിയതിന് ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ നടത്തിയ പ്രകടനം ഒഴിച്ചുനിര്‍ത്തിയാല്‍ നിരാശപ്പെടുത്തുന്നതാണ് സഞ്ജുവിന്റെ പ്രകടനങ്ങള്‍. സഞ്ജു യുവതാരമല്ലെന്നും ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കാന്‍ താരം ശ്രമിക്കണമെന്നുമാണ് ഗംഭീര്‍ പറയുന്നത്. ഇന്ത്യയ്ക്കായി മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ സഞ്ജുവിന് സാധിക്കണം. അതിനുള്ള മത്സരപരിചയം ഇപ്പോള്‍ സഞ്ജുവിനുണ്ട്. യുവതാരമല്ല സഞ്ജു ഇപ്പോള്‍. ഐപിഎല്ലില്‍ നടത്തുന്ന മികച്ച പ്രകടനം ഇന്ത്യയ്ക്കായും നടത്താന്‍ സഞ്ജുവിനാകണം.
 
 സഞ്ജു പ്രതിഭയുള്ളവനാണ് അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കേണ്ടതുണ്ട്. സഞ്ജുവിന്റെ പ്രതിഭയില്‍ ആര്‍ക്കും സംശയമില്ലെങ്കിലും സ്ഥിരതയാണ് പ്രശ്‌നം. ഇത്തവണ 500ലധികം റണ്‍സ് നേടാന്‍ സഞ്ജുവിനായി. ഐപിഎല്ലില്‍ ഇതാദ്യമായാണ് സഞ്ജു ഒരു സീസണില്‍ 500ലധികം റണ്‍സ് നേടുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല