Gautam Gambhir: രാഷ്ട്രീയ ചുമതലകള്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ട് ഗംഭീര്‍
ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാംഗമാണ് ഗംഭീര്‍
Gautam Gambhir: രാഷ്ട്രീയ ചുമതലകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു. ക്രിക്കറ്റ് ഉത്തരവാദിത്തങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് രാഷ്ട്രീയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഗംഭീര്‍ ആഗ്രഹിക്കുന്നത്.
ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാംഗമാണ് ഗംഭീര്‍. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗംഭീര്‍ മത്സരിക്കില്ലെന്ന് ഇതോടെ ഉറപ്പായി. 2019 ലാണ് ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്.
' ക്രിക്കറ്റ് ഉത്തരവാദിത്തങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി രാഷ്ട്രീയ ചുമതലകളില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയോട് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോടും ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി അമിത് ഷാ ജിയോടും ഞാന്‍ നന്ദി പറയുന്നു' ഗംഭീര്‍ കുറിച്ചു.