Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതൊരു സുഖിപ്പിക്കൽ തീരുമാനമാണ്: അശ്വിനെ ടി20 ലോകകപ്പിൽ ഉൾപ്പെടുത്തിയതിനെ പറ്റി ഗവാസ്‌കർ

അതൊരു സുഖിപ്പിക്കൽ തീരുമാനമാണ്: അശ്വിനെ ടി20 ലോകകപ്പിൽ ഉൾപ്പെടുത്തിയതിനെ പറ്റി ഗവാസ്‌കർ
, വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (19:42 IST)
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവുമധികം ചർച്ചയായത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ സ്പിൻ താരം രവിചന്ദ്ര അശ്വിന്റെ അസാന്നിധ്യമാണ്. നാലു ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യൻ സ്റ്റാർ സ്പിന്നറെ ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. അതേസമയം 2017ന് ശേഷം ടി20 ടീമിലേക്ക് അശ്വിന് വിളിവരുകയും ചെയ്‌തിരുന്നു.
 
ഇപ്പോഴിതാ അശ്വിന്റെ തിരിച്ചുവരവിൽ ചില സംശയങ്ങൾ പ്രകടിപ്പിക്കിരിക്കുകയാണ് ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. അശ്വിനെ ലോകകപ്പ് ടീമിലെടുത്തത് വെറും 'സുഖിപ്പിക്കല്‍' പരിപാടിയാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. നിശ്ചിത ഓവർ ക്രിക്കറ്റിലേക്കുള്ള അശ്വിന്റെ തിരിച്ചുവരവ് ആനന്ദിപ്പിക്കുന്നതാണെങ്കിലും അശ്വിന് അവസരം ലഭിക്കുമോ എന്നത് സംശയമാണെന്നാണ് ഗവാസ്‌കർ പറയുന്നത്.
 
ഇംഗ്ലണ്ടിനെതിരെ പരമ്പരയില്‍ കളിപ്പിക്കാത്തത് കൊണ്ടുമാത്രമാണ് അശ്വിനെ ലോകകപ്പ് ടീമിലെടുത്തത്. അദ്ദേഹം ഏതെങ്കിലും മത്സരം കളിക്കുമോ എന്ന് കണ്ടറിയണം.'' ഗവാസ്‌കര്‍ പറഞ്ഞു. അതേസമയം മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയെ മെന്ററാക്കിയുള്ള തീരുമാനം ടീമിന് ഗുണം ചെയ്യുമെന്ന് ഗവാസ്‌കർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്താരാഷ്ട്ര കരിയറിലെ മികവ് രോഹിത്തിന് ഐപിഎല്ലിൽ കാണിക്കാനാവുന്നില്ല: സാ‌ബ കരീം