Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോർജ് ബെയ്‌ലിയുടെ മികവില്‍ ശ്രീലങ്കയ്ക്കെതിരെ ഓസീസിന് രണ്ടു വിക്കറ്റ് ജയം

ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കു രണ്ടു വിക്കറ്റ് വിജയം

ജോർജ് ബെയ്‌ലിയുടെ മികവില്‍ ശ്രീലങ്കയ്ക്കെതിരെ ഓസീസിന് രണ്ടു വിക്കറ്റ് ജയം
ധാംബുള്ള , ചൊവ്വ, 30 ഓഗസ്റ്റ് 2016 (11:32 IST)
ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കു രണ്ടു വിക്കറ്റ് വിജയം. പരമ്പരയിൽ അവർ 2–1നു മുന്നിലായി. സമ്മർദനിമിഷങ്ങളിൽ അർധസെ‍ഞ്ചുറിയോടെ പടനയിച്ച ജോർജ് ബെയ്‌ലിയാണ് ഓസ്ട്രേലിയയ്ക്കു വിജയം സമ്മാനിച്ചത്.
 
വിജയത്തോടെ ഏകദിന ക്രിക്കറ്റില്‍ നിന്നും വിടപറയാമെന്നുള്ള ലങ്കൻ ബാറ്റ്സ്മാൻ ദിൽഷന്റെ മോഹവും ഇതോടെ പൊലിഞ്ഞു. വിജയലക്ഷ്യമായ 227 റൺസ് 46 ഓവറിൽ പിന്നിടാന്‍ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞു. 29 പന്തുകളിൽ 30 റൺസെടുത്ത ആരോൺ ഫിഞ്ചും വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലണ്ടന്‍ ഒളിംപിക്സില്‍ യോഗേശ്വര്‍ ദത്ത് നേടിയ വെങ്കലം വെള്ളിയായേക്കും