Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലണ്ടന്‍ ഒളിംപിക്സില്‍ യോഗേശ്വര്‍ ദത്ത് നേടിയ വെങ്കലം വെള്ളിയായേക്കും

ലണ്ടന്‍ ഒളിംപിക്സിലെ യോഗേശ്വറിന്റെ വെങ്കലം വെള്ളിയായേക്കും

ലണ്ടന്‍ ഒളിംപിക്സില്‍ യോഗേശ്വര്‍ ദത്ത് നേടിയ വെങ്കലം വെള്ളിയായേക്കും
ന്യൂഡല്‍ഹി , ചൊവ്വ, 30 ഓഗസ്റ്റ് 2016 (09:26 IST)
ലണ്ടന്‍ ഒളിംപിക്സില്‍ പുരുഷന്മാരുടെ ഗുസ്തിയില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്ത് നേടിയ വെങ്കലം വെള്ളിയായേക്കും. വെള്ളിമെഡല്‍ ജേതാവ് റഷ്യയുടെ ബെസിക് കുഡുഖോവ് നിരോധിതമരുന്ന് ഉപയോഗിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ആയിരുന്നു യോഗേശ്വറിന്റെ നേട്ടം.
 
രണ്ടുതവണ ഒളിംപിക് ചാമ്പ്യനും നാലുതവണ ലോക ചാമ്പ്യനുമായിരുന്ന കുഡുഖോവ് 2013ല്‍ ഉണ്ടായ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. റിയോ ഒളിംപിക്സിന് മുന്നോടിയായായിരുന്നു രാജ്യാന്തര ഒളിംപിക് കമ്മിറ്റി വീണ്ടും പരിശോധന നടത്തിയത്. യോഗേശ്വറിന്റെ മെഡലില്‍ മാറ്റമുണ്ടായെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നെ ചതിച്ചു വീഴ്‌ത്തി, മാത്യൂസിനെ സംശയിക്കേണ്ടിയിരിക്കുന്നു - സഹതാരങ്ങള്‍ക്കെതിരെ ദില്‍‌ഷന്‍