Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗില്ലിനെ താഴേക്ക് ഇറക്കി പരീക്ഷണത്തിനു ഇന്ത്യ; രോഹിത്തിനൊപ്പം ഓപ്പണറാകുക യഷ്വസി ജയ്‌സ്വാള്‍

വന്‍ പരീക്ഷണങ്ങളോടെയാകും ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക

Gill likely to bat at no 3
, ബുധന്‍, 12 ജൂലൈ 2023 (09:13 IST)
ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്. ജൂലൈ 12 ബുധനാഴ്ച മുതല്‍ ജൂലൈ 16 ഞായറാഴ്ച വരെയാണ് ആദ്യ ടെസ്റ്റ്. 
 
ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുക. അതായത് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരം തത്സമയം കാണണമെങ്കില്‍ ഇന്ത്യക്കാര്‍ ഉറക്കം കളയണമെന്ന് അര്‍ത്ഥം. ദൂരദര്‍ശന്‍ സ്പോര്‍ട്സ് (ഡിഡി സ്പോര്‍ട്സ്) ചാനലിലാണ് ടെസ്റ്റ് മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുക. ജിയോ സിനിമ, ഫാന്‍കോഡ് ആപ്പുകളിലും മത്സരം തത്സമയം കാണാന്‍ സാധിക്കും. 
 
വന്‍ പരീക്ഷണങ്ങളോടെയാകും ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക. രോഹിത് ശര്‍മയ്‌ക്കൊപ്പം യഷ്വസി ജയ്‌സ്വാള്‍ ഓപ്പണറാകും. ശുഭ്മാന്‍ ഗില്‍ ചേതേശ്വര്‍ പുജാരയുടെ മൂന്നാം നമ്പറില്‍ ഇറങ്ങും. വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവര്‍ നാലും അഞ്ചും സ്ഥാനത്ത് തുടരും. യഷ്വസി ജയ്‌സ്വാളിന്റെ അരങ്ങേറ്റ മത്സരമായിരിക്കും ഇത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ ക്രിക്കറ്റിനെ കാത്ത് കടുത്ത തീരുമാനങ്ങൾ, വൈകാതെ വിരമിക്കുക 3 സൂപ്പർ താരങ്ങൾ