Select Your Language

Notifications

webdunia
webdunia
webdunia
webdunia

WTC Finals: ഗിൽ പഠിച്ചുവരുന്നെ ഉള്ളുവെന്ന് പറയാം, പുജാരയുടെ കാര്യം അതാണോ? പൊട്ടിത്തെറിച്ച് രവി ശാസ്ത്രി

WTC Finals: ഗിൽ പഠിച്ചുവരുന്നെ ഉള്ളുവെന്ന് പറയാം, പുജാരയുടെ കാര്യം അതാണോ? പൊട്ടിത്തെറിച്ച് രവി ശാസ്ത്രി
, വെള്ളി, 9 ജൂണ്‍ 2023 (10:19 IST)
ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തില്‍ ദയനീയ പ്രകടനം നടത്തുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരക്കെതിരെ പൊട്ടിത്തെറിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവിശാസ്ത്രി. മത്സരത്തില്‍ കാര്യമായ സംഭാവനകള്‍ ഒന്നും നല്‍കാനാകാതെ ഇന്ത്യന്‍ മുന്‍നിര കൂടാരം കയറിയതിനെതിരെയാണ് രവി ശാസ്ത്രി പൊട്ടിത്തെറിച്ചത്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഓസീസിന്റെ 469 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് വിക്കറ്റിന് 151 റണ്‍സെന്ന നിലയിലാണ്.
 
ഓസീസ് ബൗളര്‍മാര്‍ക്ക് ഞാന്‍ എല്ലാ ക്രെഡിറ്റും നല്‍കുന്നു. എന്നാല്‍ ഗില്‍, പുജാര എന്നിവര്‍ സ്വന്തം വിക്കറ്റ് സമ്മാനിക്കുകയാണ് ചെയ്തത്. സ്‌കോട്ട് ബോളണ്ടിനെതിരെ ഗില്‍ നടത്തിയ അബദ്ധത്തെ അവന്റെ പരിചയമില്ലായ്മയാണെന്ന് കരുതി ക്ഷമിക്കാം. പക്ഷേ അതേ തെറ്റ് പുജാരയും ആവര്‍ത്തുക്കുന്നതിനെ എന്ത് പറയാനാണ്. കൗണ്ടി ക്രിക്കറ്റില്‍ കളിച്ച് വലിയ പരിചയമുള്ള പുജാര തന്റെ ഓഫ് സ്റ്റമ്പ് എവിടെയാണ് എന്ന് ബോധ്യമില്ലാത്ത താരമല്ല. പക്ഷേ എന്നിട്ടും വലിയ തെറ്റാണ് പുജാര വരുത്തിയത്. ആദ്യം പന്ത് കളിക്കാന്‍ നോക്കുകയും പിന്നീട് പന്ത് ലീവ് ചെയ്യുകയുമാണ് പുജാര ചെയ്തത്. ഓഫ്സ്റ്റമ്പിന് പുറത്തേയ്ക്ക് ആ പന്ത് പോകുമെന്ന് പുജാര കരുതി. ഗില്‍ തെറ്റ് വരുത്തുന്നത് നമുക്ക് മനസിലാക്കാം. അവന്‍ പുതിയ കളിക്കാരനാണ്. പുജാര 100 ടെസ്റ്റുകള്‍ കളിച്ചുകഴിഞ്ഞു. കൗണ്ടി ക്രിക്കറ്റില്‍ കഴിഞ്ഞ 2 വര്‍ഷമായി പുജാര കളിക്കുന്നു. എന്നിട്ടും. ശാസ്ത്രി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്ലിലെ കളിയൊന്നും ഇവിടെ നടക്കില്ല, ലീവ് ചെയ്ത പന്തില്‍ ഗില്ലിന്റെ സ്റ്റമ്പിളകി