Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉമേഷിന്റെ പന്ത് പ്രതിരോധിച്ച മാക്‍സ്‌വെല്ലിന്റെ ബാറ്റ് രണ്ട് കഷണമായി; ഓസീസ് താരം ഞെട്ടുന്ന വീഡിയോ കാണാം

ഉമേഷിന്റെ പന്ത് പ്രതിരോധിച്ച മാക്‍സ്‌വെല്ലിന്റെ ബാറ്റ് രണ്ട് കഷണമായി - വീഡിയോ കാണാം

ഉമേഷിന്റെ പന്ത് പ്രതിരോധിച്ച മാക്‍സ്‌വെല്ലിന്റെ ബാറ്റ് രണ്ട് കഷണമായി; ഓസീസ് താരം ഞെട്ടുന്ന വീഡിയോ കാണാം
റാഞ്ചി , വെള്ളി, 17 മാര്‍ച്ച് 2017 (11:37 IST)
ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്‌റ്റിന്റെ മൂന്നാം ദിനത്തിലും രസകരമായ കാഴ്‌ചകള്‍ക്ക് യാതൊരു കുറവുമില്ല. പേസ് ബോളര്‍ ഉമേഷ് യാദവിന്റെ പന്തില്‍ ഓസീസ് താരം ഗ്ലെന്‍ മാക്‍സ്‌വെല്ലിന്റെ ബാറ്റ് രണ്ടായി ഒടിഞ്ഞു പോയതാണ് രാവിലെ നടന്ന സംഭവം.

മൂന്നാം ദിനത്തിലെ ആദ്യ പന്ത് നേരിട്ട മാക്‍സ്‌വെല്ലിന്റെ ബാറ്റ് രണ്ടായി ഒടിയുകയായിരുന്നു. ബാറ്റ് ഒടിഞ്ഞതിന് പിന്നാലെ ഉമേഷ് തന്‍റെ കൈക്കരുത്ത് മാക്സ്‌വെല്ലിന് കാട്ടിക്കൊടുക്കുകയും ചെയ്തു.

സംഭവിച്ചത് എന്തെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടിയ മാക്‍സ്‌വെല്ലിന് പിന്നെ കാര്യം മനസിലാകുകയും ഉമേഷിനെ നോക്കി ചിരിക്കുകയും ചെയ്‌തു. എന്നാല്‍ കന്നി ടെസ്‌റ്റ് സെഞ്ചുറി സ്വന്തമാക്കിയ ശേഷമാണ് ഓസീസ് താരം കൂടാരം കയറിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീ പിടുത്തത്തില്‍ ധോണിയും സഹതാരങ്ങളും കഷ്‌ടിച്ച് രക്ഷപ്പെട്ടു; സംഭവം ഇന്നുരാവിലെ - മത്സരങ്ങള്‍ മാറ്റിവച്ചു