രോഹിതിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു വിവരവുമില്ല, ഇത് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നു: കോഹ്‌ലി

Webdunia
വെള്ളി, 27 നവം‌ബര്‍ 2020 (12:08 IST)
ഓസ്ട്രേലിയൻ പര്യടനത്തിലേയ്ക്കുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മ ഇടം പിടിയ്ക്കതെ പോയതും പിന്നീട് ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയതുമെല്ലാം ക്രിക്കറ്റ് ലോകത്ത് വലിയ വാർത്തയായതാണ് ടീമിൽ ഇടം ലഭിച്ചിട്ടും രോഹിത് ടീമിനൊപം ചേരാത്തതാണ് ഇന്ത്യൻ ടീമിനകത്തും പുറത്തുമുള്ള ഇപ്പോഴത്തെ പ്രധാന ചർച്ച. ഐപിഎലിന് ശേഷം ഇന്ത്യൻ ടീമിനൊപം ഓസ്ട്രേലിയയിലേയ്ക്ക് പുറപ്പെടാതെ രോഹിത് നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേയ്ക്ക് പോവുകയായിരുന്നു. ഇതിൽ ബിസിസി‌ഐയ്ക് കടുത്ത അതൃപ്തി ഉണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
 
ഇപ്പോഴിതാ രോഹിതിനെ കുറിച്ച് തങ്ങൾക്ക് യാതൊരു വിവരവുമില്ല എന്ന് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. രോഹിത് എന്തുകൊണ്ട് തങ്ങളോടൊപ്പം ഓസ്ട്രേലിയയിലേയ്ക്ക് വന്നില്ല എന്നത് അറിയില്ല എന്ന് വിരാട് കോഹ്‌ലി പറയുന്നു. 'എന്തുകൊണ്ട് ഞങ്ങളോടൊപ്പം അവന്‍ വന്നില്ലെന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരുതരത്തിലുള്ള വിവരവും നല്‍കിയിട്ടില്ല. എന്‍സിഎയിൽനിമുള്ള വിവരം മാത്രമാണ് ഞങ്ങൾക്ക് അറിയാവുന്നത്. ഡിസംബര്‍ 11ന് രോഹിതിന്റെ ശാരീരിക ക്ഷമത വീണ്ടും പരിശോധിക്കുമെന്നാണ് എൻസിഎയിനിന്നുമുള്ള റിപ്പോർട്ട്. 
 
ഐപിഎല്ലിന് ശേഷമുള്ള ടീം തിരഞ്ഞെടുപ്പ് യോഗത്തില്‍ ഇക്കാര്യത്തിൽ ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല. രോഹിതിന്റെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്'. കോഹ്‌ലി പറഞ്ഞു. ആര് നിർദേശിച്ചതിൻപ്രകാരമാണ് എൻസിഏയിലേയ്ക്ക് പോയത് എന്ന് ബിസിസി‌ രോഹിതിനോട് ആരാഞ്ഞതായി നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രോഹിത് ടെസ്റ്റ് പരമ്പരയിൽ കളിയ്ക്കുമോ എന്നതിൽ ഇതുവരെ വ്യുക്തത വന്നിട്ടില്ല. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലാണ് രോഹിത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല, പന്ത് നയിക്കും

എടിപി ഫൈനലിൽ അൽക്കാരസിനെ വീഴ്ത്തി യാനിക് സിന്നർ, കിരീടം നിലനിർത്തി

David Miller: കോലിക്കൊപ്പം കളിക്കാന്‍ ഡേവിഡ് മില്ലര്‍ എത്തുമോ? വേണം ലിവിങ്സ്റ്റണിനു പകരക്കാരന്‍

അണ്ണനില്ലെങ്കിലും ഡബിൾ സ്ട്രോങ്ങ്, അർമേനിയക്കെതിരെ 9 ഗോൾ അടിച്ചുകൂട്ടി പോർച്ചുഗൽ

Shubman Gill: ഗിൽ സുഖം പ്രാപിക്കുന്നു, ആശുപത്രി വിട്ടു, ഗുവാഹത്തി ടെസ്റ്റ് കളിക്കുന്നത് സംശയം

അടുത്ത ലേഖനം
Show comments