Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരുമാസംകൊണ്ട് ഡൽഹിയിലെ മുഴുവൻപേർക്കും കൊവിഡ് വാക്സിന് നാൽകും

ഒരുമാസംകൊണ്ട് ഡൽഹിയിലെ മുഴുവൻപേർക്കും കൊവിഡ് വാക്സിന് നാൽകും
, വെള്ളി, 27 നവം‌ബര്‍ 2020 (09:23 IST)
ഡൽഹി: ഒരുമാസംകൊണ്ട് രാജ്യതലസ്ഥാനത്തെ മുഴുവാൻ ആളുകൾക്കും കൊവിഡ് വാക്സിൻ നൽകുമെന്ന് ഡൽഹി പ്രതിരോധ കുപ്പിവയ്പ്പുകളുടെ സംസ്ഥാന ചുമതലയുള്ള ഓഫീസർ സുരേഷ് സേത്ത്. ആശുപത്രി ജീവനക്കാരുടെയും നഴ്സുമാരുടെയും പുർണ സഹകരണം ഉണ്ടെങ്കിൽ ഒരു മാസത്തിനുള്ളിൽ തന്നെ മുഴുവൻ ജനങ്ങൾക്കും കൊവിഡ് വാക്സിൻ നൽകാനാകും എന്ന് സുരേഷ് സേത്ത് പറഞ്ഞും. മുൻഗണന പട്ടികയിൽ ആദ്യ സ്ഥാനത്തുള്ള ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിയ്ക്കുന്ന പ്രവർത്തികൾ പുരോഗമിയ്ക്കുകായാണ് എന്നും സേത്ത് വ്യക്തമാക്കി. 
 
വാസ്കിൻ ലഭ്യമായാൽ വെറും മൂന്ന് ദിവസത്തിനകം എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഇത് നൽകാനാകും. കുട്ടികൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിന് 1800 ഔട്ട്റീച്ച് സൈറ്റുകളൂം വാക്സിൻ സൂക്ഷിയ്ക്കാൻ 600 ശീതീകരണ കേന്ദ്രങ്ങളും ഡൽഹിയിൽ സജ്ജമാണ്. 2 മുതൽ 8 സെൽഷ്യസ് വരെ താമനിലയിൽ സൂക്ഷിയ്ക്കേണ്ട വാക്സിനുകൾക്കും, മൈനസ് 15 ഡിഗ്രി മുതൽ മൈനസ് 25 ഡിഗ്രി വരെ താപനിലയിൽ സൂക്ഷിയ്ക്കേണ്ട വാകിസിനുകൾക്കും വരെ വേണ്ട സംവിധാനങ്ങൾ ഡൽഹിയിലുണ്ട്. എന്നും സുരേഷ് സേത്ത് വ്യക്തമാക്കി.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിലെ ഐസി‌യുവിൽ തീപിടുത്തം, അഞ്ച് രോഗികൾ പൊള്ളലേറ്റ് മരിച്ചു