Webdunia - Bharat's app for daily news and videos

Install App

രോഹിത് ശർമ്മയ്ക്ക് ഇന്ന് 33 ആം പിറന്നാൾ, റെക്കോർഡുകൾ പിറന്ന വഴി ഇങ്ങനെ !

Webdunia
വ്യാഴം, 30 ഏപ്രില്‍ 2020 (14:34 IST)
മുംബൈ: ഇന്ത്യയുടെ സൂപ്പർ ബാറ്റ്സ്മാനും നിശ്ചിത ഓവർ ക്രിക്കറ്റിലെ ഇന്ത്യയുടെ ഉപ നയകനുമായ രോഹിത് ഷർമ ഇന്ന് 33 ആം പിറന്നാൾ ആഘോഷിയ്ക്കുകയാണ്. താരത്തിന് പിറന്നാൾ ആശംസാകൾ നേർന്ന് താരങ്ങളും ആരാധകരും രംഗത്തെത്തി കഴിഞ്ഞു. ഇന്ത്യൻ ടീമിൽ മധ്യനിരയിലായിരുന്നു ഹിറ്റ്മാന്റെ തുടക്കം. ഓപ്പണർ സ്ഥാനത്തേയ്ക്ക് എത്തിയതോടെയാണ് അപകടകാരിയായ ബാറ്റ്സ്മാനായി രോഹിത് ശർമ മാറിയത്.
 
നിരവധി റെക്കോർഡുകളാണ് താരം സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റില്‍ നിലവില്‍ മൂന്നു ഡബിള്‍ സെഞ്ച്വറി നേടിയ ഏക താരം ഹിറ്റ്മാനാണ്. 2013ൽ ഓസ്ട്രേലിയയ്കെതിരെ 209റൺസ്, 2014 ശ്രീലങ്കയ്ക്കെതിരെ 264 റൺസ്, 2017ൽ ശ്രീലങ്കക്കെതിരെ 206 റണസ് എന്നിവയാണ് മൂന്ന് ഇരട്ട സെഞ്ചറികൾ. കൂടാതെ ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും രോഹിതിന്റെ പേരിൽ തന്നെ. 
 
2013 ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നവംബര്‍ രണ്ടിനു നടന്ന മല്‍സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ 209 റണ്‍സ് അടിച്ചെടുത്താണ് ഹിറ്റ്മാനും ഡബിള്‍ സെഞ്ച്വറി ക്ലബ്ബില്‍ അംഗമായത്. 158 പന്തിലാണ് രോഹിത് 209 റണ്‍സ് അടിച്ചെടുത്തത്. തൊട്ടടുത്ത വര്‍ഷം ശ്രീലങ്കയ്ക്കെതിരെ കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തിലായിരുന്നു അടുത്ത ഇരട്ട സെഞ്ച്വറി
 
ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന മല്‍സരത്തില്‍ 173 പന്തില്‍ 264 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. 33 ബൗണ്ടറികളും ഒൻപത് സിക്‌സറും ഉൾപ്പടെ അവിശ്വസനീയ ഇന്നിങ്‌സായിരുന്നു അത്. ഈ സ്കോർ മറികടക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. ലങ്ക 251 റണ്‍സിന് പുറത്താവുകയും ചെയ്തു. മൂന്നാം ഡബിള്‍ സെഞ്ച്വറി പിറന്നതും ശ്രീലങ്കയ്‌ക്കെതിരേ തന്നെ.മൊഹാലിയില്‍ 2017ൽ നടന്ന മല്‍സരത്തിലായിരുന്നു അത്. 115 പന്തിൽ 206 റൺസ് രോഹിത് നേടി 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Glenn Phillips: ഗുജറാത്തിനു തിരിച്ചടി, ഗ്ലെന്‍ ഫിലിപ്‌സ് നാട്ടിലേക്ക് മടങ്ങി

MS Dhoni: ശരിക്കും ഈ ടീമില്‍ ധോണിയുടെ ആവശ്യമെന്താണ്? പുകഞ്ഞ് ചെന്നൈ ക്യാമ്പ്

Chennai Super Kings: തല മാറിയിട്ടും രക്ഷയില്ല; നാണംകെട്ട് ചെന്നൈ

Chennai Super Kings: ആരാധകരുടെ കണ്ണില്‍ പൊടിയിടാന്‍ ഗെയ്ക്വാദിനെ കുരുതി കൊടുത്തോ? 'ഫെയര്‍വെല്‍' നാടകം !

Virat Kohli: 'കോലി അത്ര ഹാപ്പിയല്ല'; കാര്‍ത്തിക്കിനോടു പരാതി, പാട്ടീദാറിനെ കുറിച്ചോ?

അടുത്ത ലേഖനം
Show comments