Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീശാന്തിന്റെ മുഖത്ത് അടിച്ചത് ശരിയായില്ല, തെറ്റുപറ്റി: ഹര്‍ഭജന്‍ സിങ്

Harbhajan Singh about beating Sreesanth on IPL match
, ഞായര്‍, 5 ജൂണ്‍ 2022 (14:46 IST)
ഐപിഎല്‍ മത്സര വേദിയില്‍ വെച്ച് എസ്.ശ്രീശാന്തിന്റെ മുഖത്ത് അടിച്ചത് ശരിയായില്ലെന്ന് ഹര്‍ഭജന്‍ സിങ്. 2008 ല്‍ ആദ്യ ഐപിഎല്‍ സീസണ്‍ നടക്കുമ്പോഴാണ് ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്ത് അടിച്ചത്. അന്ന് ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിലും ശ്രീശാന്ത് കിങ്‌സ് ഇലവന്‍ പഞ്ചാബിലും ആയിരുന്നു. ഗ്ലാന്‍സ് ലൈവില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍. 
 
ശ്രീശാന്തിനെ അടിച്ചത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഞാന്‍ ഒരു തെറ്റാണ് ചെയ്തത്. ഞാന്‍ കാരണം എന്റെ സഹതാരത്തിനു നാണക്കേട് നേരിടേണ്ടി വന്നു. ഞാന്‍ അതില്‍ ലജ്ജിക്കുന്നു. ഏതെങ്കിലും ഒരു തെറ്റ് ഇപ്പോള്‍ തിരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അന്ന് ശ്രീശാന്തിനോട് ചെയ്തതാണ്. അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. ഇപ്പോള്‍ അതേ കുറിച്ച് ആലോചിക്കുമ്പോള്‍ അത് ആവശ്യമില്ലാത്ത ഒരു കാര്യത്തിന് വേണ്ടിയായിരുന്നു എന്നാണ് തോന്നുന്നതെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എങ്ങനെയെങ്കിലും സച്ചിനെ പരുക്കേല്‍പ്പിക്കാന്‍ നോക്കി, തുടര്‍ച്ചയായി ബോളുകള്‍ ഹെല്‍മറ്റിലേക്ക്'; അക്തര്‍ പറയുന്നു