Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിങ്ക് ബോൾ ടെസ്റ്റിൽ അശ്വിനും ജഡേജയും വേണ്ടെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്

പിങ്ക് ബോൾ ടെസ്റ്റിൽ അശ്വിനും ജഡേജയും വേണ്ടെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്

അഭിറാം മനോഹർ

, ബുധന്‍, 20 നവം‌ബര്‍ 2019 (12:54 IST)
വെള്ളിയാഴ്ച ഈഡൻ ഗാർഡൻസിൽ ഇന്ത്യ ആദ്യമായി മത്സരിക്കാനിറങ്ങുന്ന ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ പ്രമുഖ താരങ്ങളായ രവിചന്ദ്ര അശ്വിൻ,രവീന്ദ്ര ജഡേജ എന്നിവരെ ഉൾപ്പെടുത്തരുതെന്ന് വെറ്ററൻ താരം ഹർഭജൻ സിങ്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് ഇരുതാരങ്ങളും പുറത്തെടുത്തത്. ആദ്യ മത്സരത്തിൽ അശ്വിൻ ബംഗ്ലാദേശിന്റെ നിർണായക വിക്കറ്റുകൾ  സ്വന്തമാക്കിയപ്പോൾ ജഡേജ ബാറ്റ് കൊണ്ടും തിളങ്ങി.
 
എന്നാൽ പിങ്ക് ബോൾ ഉപയോഗിച്ച് ഇന്ത്യ ആദ്യമായി കളിക്കാനിറങ്ങുന്ന മത്സരത്തിൽ നിന്നും ഇരു താരങ്ങളെയും ഒഴിവാക്കണം എന്ന അഭിപ്രായമാണ് ഹർഭജനുള്ളത്. ഇതിനുള്ള കാരണവും ഹർഭജൻ പറയുന്നു.
 
കറുത്ത സ്റ്റിച്ചോട് കൂടിയുള്ള പിങ്ക് ബോളുകൾ കൂടുതൽ തുണക്കുന്നത് റിസ്റ്റ് ബൗളർമാരെ ആയിരിക്കും എന്നതാണ് ഹർഭജന്റെ അഭിപ്രായം. അശ്വിനും ജഡേജയും അടക്കമുള്ള ഫിംഗർ സ്പിന്നർമാർക്ക് പിങ്ക് ബോളിന്റെ സീം മനസിലാക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും ഹർഭജൻ പറയുന്നു. 
 
നിലവിൽ ഇന്ത്യൻ സ്പിൻ താരങ്ങളിൽ കുൽദീപ് യാദവ് മാത്രമാണ് റിസ്റ്റ് സ്പിന്നർ ആയിട്ടുള്ളത്. മൂന്ന് വർഷം മുൻപ് അഭ്യന്തര ടൂർണമെന്റായ ദുലീപ് ട്രോഫിയിൽ പിങ്ക് ബോൾ ഉപയോഗിച്ച് മികച്ച പ്രകടനമാണ് കുൽദീപ് പുറത്തെടുത്തത്.
 
എന്നാൽ അതേസമയം പിങ്ക് ബോൾ ഉപയോഗിച്ചുള്ള മത്സരത്തിൽ ഇന്ത്യൻ പേസർമാർ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഹർഭജൻ പറയുന്നു. എന്നാൽ ഭാവിയിൽ ഡേ-നൈറ്റ് ടെസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്പിന്നർമാരെ കുറിച്ച് ഇന്ത്യ ഗൗരവകരമായി ചിന്തിക്കേണ്ടതുണ്ട് താരം ചൂണ്ടിക്കാട്ടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ കുപ്പായത്തിൽ ബൂമ്രയെ കാണാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ