Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ സ്‌ഫോടനാത്മക ബാറ്റിംഗ്; നാലം നമ്പറില്‍ ഇനി സഞ്ജു ? - എതിര്‍പ്പുമായി യുവരാജ്

ആ സ്‌ഫോടനാത്മക ബാറ്റിംഗ്; നാലം നമ്പറില്‍ ഇനി സഞ്ജു ? - എതിര്‍പ്പുമായി യുവരാജ്
, ശനി, 7 സെപ്‌റ്റംബര്‍ 2019 (15:58 IST)
ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണി യുവതാരങ്ങള്‍ക്കായി വഴിമാറി കൊടുക്കണമെന്ന ആവശ്യം നാളുകളായി ഉയരുന്നുണ്ട്. ലോകകപ്പ് സെമിയിലെ തോല്‍‌വിക്ക് ശേഷം ഈ ആവശ്യം കൂടുതല്‍ ശക്തമായി.

ധോണിയുടെ പിന്‍‌ഗാമിയായി ഋഷഭ് പന്തിനെ സെലക്‍ടര്‍മാര്‍ പരിഗണിക്കുന്നുണ്ടെങ്കിലും മൂന്ന് ഫോര്‍മാറ്റുകളിലും പതി സാന്നിധ്യമായതോടെ പന്തിന്റെ ഫിറ്റ്‌നസും അധികൃതര്‍ക്ക് പ്രധാനമായി. ഇതോടെയാണ്, മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനെ ഉടന്‍ കണ്ടെത്താന്‍ സെലക്‍ടര്‍മാര്‍ തീരുമാനിച്ചത്.

മലയാളി താരം സഞ്ജു വി സാംസണ്‍, ഇന്ത്യ എ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ എന്നിവരെയാണ് ഈ സ്ഥാനത്തേക്ക് കണ്ടെത്തിയത്. ഇവരില്‍ ആരെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്ന ആശയക്കുഴപ്പം നിലനില്‍ക്കുമ്പോഴാണ് ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അവസാന മത്സരത്തില്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തത്. സെലക്‍ടര്‍മാര്‍ കണ്ണും കാതും തുറന്നുവെച്ച് കത്തിരിക്കുമ്പോഴാണ് സഞ്ജുവിന്റെ ഈ പ്രകടനം. 

ഇതോടെ ടീ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്ന നാലം നമ്പറില്‍ സഞ്ജുവിനെ ഇറക്കണമെന്നാണ് മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.  സാങ്കേതികത്തികവും ഉത്തരവാദിത്വവുമുള്ള ഇന്നിംഗ്‌സായിരുന്നു   ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ യുവതാരം പുറത്തെടുത്തതെന്ന് ഭാജി ട്വീറ്റ് ചെയ്തു.

ഹര്‍ഭജന്റെ നിലപാടിലെ എതിര്‍ക്കുന്ന പ്രസ്‌താവനയാണ് യുവരാജ് സിംഗ് നടത്തിയതെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ശക്തമാണെന്നും അവര്‍ക്ക് നാലാം നമ്പറില്‍ ഒരു ബാറ്റ്‌സ്‌മാനെ  ആവശ്യമില്ലെന്നുമായരുന്നു യുവരാജിന്റെ പരിഹാസം.

അതേസമയം, ഹര്‍ഭജന്റെ നിര്‍ദേശത്തെ ഗൗതം ഗംഭീര്‍ സ്വാഗതം ചെയ്തു. നിലവിലെ ഫോമും കഴിവും വച്ച് നോക്കുമ്പോള്‍ സഞ്ജുവിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പോലും ബാറ്റ് ചെയ്യാം. ഈ വിസ്മയത്തെ കൊണ്ടുപോകാന്‍ വിക്രമില്‍ ഇടമുണ്ടോ എന്നു ഞാന്‍ സംശയിക്കുകയാണ് - എന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു.

സഞ്ജുവിന്റെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ കണ്ടത്. ഔട്ട് ഫീല്‍ഡിലെ നനവ് മൂലം 20 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ വണ്‍ ഡൗണായിട്ടാണ് സഞ്ജു ക്രീസിലെത്തിയത്. മികച്ച സ്‌കോര്‍ ആവശ്യമായിരിക്കെ ശിഖര്‍ ധവാനെ കൂട്ടു പിടിച്ച് സഞ്ജു അടിച്ചു തകര്‍ത്തു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12.3 ഓവറില്‍ 136 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത് 48 പന്തില്‍ 91 റണ്‍സാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്ത് വേണമെങ്കിലും തീരുമാനിക്കും’; മെസിക്ക് ക്ലബ് വിടാമെന്ന് ബാഴ്‌സലോണ