എന്തിനാണ് ഇത്ര തിടുക്കം, രോഹിത്തിനെ മാറ്റി ഗില്ലിനെ നായകനാക്കിയതിനെ ചോദ്യം ചെയ്ത് ഹർഭജൻ

അഭിറാം മനോഹർ
ഞായര്‍, 5 ഒക്‌ടോബര്‍ 2025 (14:23 IST)
ഇന്ത്യയുടെ ഏകദിന ടീം നായകസ്ഥാനത്ത് നിന്നും രോഹിത് ശര്‍മയെ നീക്കി ശുഭ്മാന്‍ ഗില്ലിനെ നായകനാക്കാനുള്ള ബിസിസിഐ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിങ്.രോഹിത്തിനെ നായകസ്ഥാനത്ത് നിന്നും നീക്കിയത് ഞെട്ടിച്ചെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്.
 
ഗില്ലിന് അഭിനന്ദനങ്ങള്‍. ടെസ്റ്റില്‍ മികച്ച ക്യാപ്റ്റന്‍സിയാണ് ഗില്‍ കാഴ്ചവെച്ചത്. ഇപ്പോള്‍ ഏകദിനത്തിലും ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്തം ഗില്ലിലേക്ക് വരുന്നു. തീര്‍ച്ചയായും ഗില്ലിന് ഇതൊരു പുതിയ വെല്ലുവിളിയാണ്. രോഹിത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കി എന്നത് എന്നെ ഞെട്ടിച്ചിരുന്നു. കാരണം വൈറ്റ്‌ബോളില്‍ മികച്ച റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. ഹര്‍ഭജന്‍ പറഞ്ഞു.
 
രോഹിത് ശര്‍മയുടെ കീഴില്‍ നമ്മള്‍ ചാമ്പ്യന്‍സ് ട്രോഫി വിജയിച്ചതേയുള്ളു. മറ്റ് ടൂര്‍ണമെന്റുകളിലും മികവ് കാണിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടും തൂണുകളില്‍ ഒന്നാണ്‍ രോഹിത്. ഒരു അവസരം രോഹിത്തിന് നല്‍കണമായിരുന്നു. 2027 ലോകകപ്പാണ് ചിന്തയെങ്കില്‍ ശുഭ്മാന് അത് വളരെ ഏറെയാണ്. ഗില്ലിനെ നായകനാക്കാന്‍ ഇനിയും സമയമുണ്ടായിരുന്നു. രോഹിത്തിനെ ക്യാപ്റ്റനാകാത്തത് എന്നെ നിരാശപ്പെടുത്തുന്നു.
 
രോഹിത്തിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ നായകനാക്കി സെലക്ട് ചെയ്യണമായിരുന്നു. കാരണം ഇന്ത്യയ്ക്കായി രോഹിത് ചാമ്പ്യന്‍സ് ട്രോഫി ജയിച്ചതേയുള്ളു. ശുഭ്മാന് ഇനിയും സമയം ബാക്കിയുണ്ട്. ജിയോ ഹോട്ട്സ്റ്റാറില്‍ സംസാരിക്കവെ ഹര്‍ഭജന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനാണ് ഇത്ര തിടുക്കം, രോഹിത്തിനെ മാറ്റി ഗില്ലിനെ നായകനാക്കിയതിനെ ചോദ്യം ചെയ്ത് ഹർഭജൻ

സഞ്ജുവിനെ ഒഴിവാക്കാൻ എന്നും ഓരോ കാരണമുണ്ട്,സെലക്ഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് ക്രിസ് ശ്രീകാന്ത്

റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്, ചരിത്രം ആവർത്തിക്കണമെന്നില്ല, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ താക്കീതുമായി പാക് ക്യാപ്റ്റൻ

വിവാദങ്ങൾക്ക് തിരികൊളുത്തുമോ?, ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ ഇന്ന് ഇന്ത്യ- പാക് പോരാട്ടം

ഷുഐബ് മാലിക് വീണ്ടും വിവാഹമോചിതനാകുന്നു?, പാക് നടി സനാ ജാവേദുമായി അസ്വാരസ്യങ്ങളെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments