Select Your Language

Notifications

webdunia
webdunia
webdunia
webdunia

India Squad for Australia: അടുത്ത ബിഗ് തിങ് ഗില്‍ തന്നെ, രോഹിത്തിന്റെ ക്യാപ്റ്റന്‍സി തെറിച്ചു; ഏകദിന പരമ്പരയ്ക്കു സഞ്ജു ഇല്ല

മൂന്ന് ഫോര്‍മാറ്റിലും ഗില്‍ നായകസ്ഥാനത്തേക്ക് എത്തുമെന്ന സൂചനയാണ് ടീം പ്രഖ്യാപനം നല്‍കുന്നത്

Shubman Gill, Shubman Gill Will be ODI Captain soon, Gill and Rohit, Virat Kohli, Rohit Kohli ODI career, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, രോഹിത്തിനു നായകസ്ഥാനം നഷ്ടമാകും, ഗില്‍ പുതിയ ക്യാപ്റ്റന്‍

രേണുക വേണു

, ശനി, 4 ഒക്‌ടോബര്‍ 2025 (15:07 IST)
India Squad for Australia: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളുമാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക. ഏകദിന ടീമിനെ ശുഭ്മാന്‍ ഗില്ലും ട്വന്റി 20 ടീമിനെ സൂര്യകുമാര്‍ യാദവും നയിക്കും. 
 
മൂന്ന് ഫോര്‍മാറ്റിലും ഗില്‍ നായകസ്ഥാനത്തേക്ക് എത്തുമെന്ന സൂചനയാണ് ടീം പ്രഖ്യാപനം നല്‍കുന്നത്. ഏഷ്യ കപ്പില്‍ അത്ര മികച്ച പ്രകടനം നടത്താതിരുന്നിട്ടും ഗില്‍ ടി20 ടീമില്‍ ഉപനായകനായി തുടരും. ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ പകരക്കാരനായി ഗില്‍ മതിയെന്ന് ബിസിസിഐ തീരുമാനിച്ചു. അടുത്ത ഏകദിന ലോകകപ്പ് ഗില്ലിനു കീഴിലായിരിക്കും ഇന്ത്യ കളിക്കുകയെന്ന് ഇതോടെ ഉറപ്പായി. ഏകദിന ടീമില്‍ ശ്രേയസ് അയ്യരിനു ഉപനായകസ്ഥാനം ലഭിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ ഇടംപിടിക്കുകയും ഏകദിന ടീമില്‍ നിന്ന് തഴയപ്പെടുകയും ചെയ്തു. 
 
രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ഫോര്‍മാറ്റില്‍ തുടരുമെങ്കിലും തലമുറ മാറ്റത്തിന്റെ സൂചന നല്‍കുന്നതാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീം. കെ.എല്‍.രാഹുല്‍ ഏകദിന ഫോര്‍മാറ്റില്‍ പ്രധാന വിക്കറ്റ് കീപ്പറായി തുടരും. ധ്രുവ് ജുറലും ഏകദിന ടീമില്‍ സ്ഥാനം പിടിച്ചു. 
 
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍.രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറല്‍, യശസ്വി ജയ്‌സ്വാള്‍ 
 
ട്വന്റി 20 പരമ്പരയ്ക്കുള്ള ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs West Indies, 1st Test: അനായാസം ഇന്ത്യ; വെസ്റ്റ് ഇന്‍ഡീസിനെ ഇന്നിങ്‌സിനും 140 റണ്‍സിനും തകര്‍ത്തു