ഹർഭജൻ ഐപിഎൽ 13ആം സീസണിന്റെ ഭാഗമാകും, പക്ഷേ ചെന്നൈയ്ക്കൊപ്പമല്ല !

Webdunia
ഞായര്‍, 13 സെപ്‌റ്റംബര്‍ 2020 (13:56 IST)
ഐപിഎൽ ഈ സീസണിൽ ചെന്നൈ സൂപ്പര്‍ കിങ്സിൽനിന്നും പിൻമാറിയ ഹർഭജൻ സിങ് 13 ആം സീസണിൽ തന്നെ ഐപിഎ‌ല്ലിന്റെ ഭാഗമാകും. പക്ഷേ ഒരു കളിക്കാരനായല്ല എന്നുമാത്രം. ഐപിഎൽ കമന്ററിയിൽ ഹർഭജൻ സ്റ്റാർസ്‌സ്പോർട്ട്സിനൊപ്പം ചേരും എന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് സ്റ്റാർ സ്പോർട്ട്സും താരവും തമ്മിൽ കരാറിലെത്തിയതായാണ് പുറത്തുവരുന്ന വിവരം. 
 
സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഹിന്ദി കമന്ററി സംഘത്തിലായിരിയ്ക്കും ഹര്‍ഭജൻ പ്രവര്‍ത്തിക്കുക. മുംബൈ കേന്ദ്രീകരിച്ചായിരിക്കും ഈ ടീമിന്റെ പ്രവര്‍ത്തനം. ഐ‌പിഎൽ പ്രാദേശിക ഭാഷകളിലുള്ള സംപ്രേക്ഷണത്തിനായി 700 പേരടങ്ങുന്ന വമ്പൻ ടീമിനെയാണ് സ്റ്റാർ സ്പോർട്ട് സജ്ജീകരിച്ചിരിയ്ക്കുന്നത്. മുംബൈ കേന്ദ്രീകരിച്ചായിരിയ്ക്കും ഇവരെല്ലാം പ്രവർത്തിയ്ക്കുക. 
 
ചെന്നൈയുടെ വൈസ് ക്യാപ്റ്റനായ സുരേഷ് റെയ്നയുടെ പിൻമാറ്റം എൽപ്പിച്ച ആഘാതത്തിന് പിന്നാലെയാണ് തികച്ചും അപ്രതീക്ഷിതമായി ഈ സീസണില്‍ കളിക്കാനില്ലെന്ന് ഹര്‍ഭജന്‍ ഫ്രാഞ്ചൈസിയെ അറിയിച്ചത്. യുഎഇയിലെ സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചുകളില്‍ താരത്തിന്റെ അഭാവം ചെന്നൈയ്ക്ക് തിരിച്ചടിയാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ, ഹർഭജനും, റെയ്നയ്ക്കും മികച്ച പകരക്കാരെ ടീമിലെത്തിയ്ക്കാനുള്ള ശ്രമത്തിലാണ് സിഎസ്‌കെ എന്നാണ് വിവരം.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Ravindra Jadeja: രാജസ്ഥാനില്‍ കളിക്കാന്‍ രവീന്ദ്ര ജഡേജ നായകസ്ഥാനം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

Jasprit Bumrah mocks Temba Bavuma: 'അവനു ഉയരമില്ല'; ദക്ഷിണാഫ്രിക്കന്‍ നായകനെ ബുംറ പരിഹസിച്ചതായി ആക്ഷേപം

Cristiano Ronaldo: 'തോറ്റതിനാണോ ഇത്ര ചൊരുക്ക്'; റൊണാള്‍ഡോയ്ക്കു അതേനാണയത്തില്‍ മറുപടി നല്‍കി അയര്‍ലന്‍ഡ് ആരാധകര്‍

Portugal vs Ireland: പോര്‍ച്ചുഗലിനു 'ഇരട്ട' പ്രഹരം; റൊണാള്‍ഡോയ്ക്കു ചുവപ്പ് കാര്‍ഡ്

India vs South Africa 1st Test: ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്താന്‍ നാല് സ്പിന്നര്‍മാര്‍; പന്തിനൊപ്പം ജുറലും ടീമില്‍

അടുത്ത ലേഖനം
Show comments