Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരുന്നെന്ന പേരിൽ മയക്കുമരുന്ന് നൽകി, അമ്മയെയും മകളെയും ഭര്‍ത്താവിന്റെ സുഹൃത്ത് പീഡനത്തിനിരയാക്കി, ദൃശ്യങ്ങൾ പകർത്തി ബ്ലാക്‌മെയിലിങ്

മരുന്നെന്ന പേരിൽ മയക്കുമരുന്ന് നൽകി, അമ്മയെയും മകളെയും ഭര്‍ത്താവിന്റെ സുഹൃത്ത് പീഡനത്തിനിരയാക്കി, ദൃശ്യങ്ങൾ പകർത്തി ബ്ലാക്‌മെയിലിങ്
, ഞായര്‍, 13 സെപ്‌റ്റംബര്‍ 2020 (11:26 IST)
ഗുരുഗ്രാം: ഹരിയാനയില്‍ മയക്കുമരുന്ന് നല്‍കി അമ്മയെയും മകളെയും ഭര്‍ത്താവിന്റെ സുഹൃത്ത് മാസങ്ങളോളം പീഡിനത്തിന് ഇരയാക്കിയതായി പരാതി. മരുന്നെന്ന പേരിൽ പാനിയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് പീഡനത്തിന് ഇരയാക്കിയത്. ഭർത്താവിന്റെ മരണത്തിന് പിന്നാലെ സ്ത്രീ പൊലിസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.   
 
താൻ അസുഖബാധിതയായ സമയത്ത് വീട്ടിലെത്തിയ ഭർത്താവിന്റെ സുഹൃത്ത് മരുന്നെന്ന പേരിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിയ്ക്കുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. ഈ ദൃശ്യങ്ങൾ പകർത്തി പിന്നീട് ബ്ലാക്‌മെയിൽ ചെയ്യാൻ ആരംഭിച്ചു. ദിവസങ്ങൾക്ക് ശേഷം ഭർത്താവിന് ഹൃദയാഘാതം ഉണ്ടായി. സ്ത്രീ ഭർത്താവിനൊപ്പം ആശുപത്രിയിൽ കഴിയുന്ന സമയത്ത് മകളെയും പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. 
 
അച്ഛന്റെ ആരോഗ്യസ്ഥിതി അറിയാൻ എന്ന പേരിൽ വീട്ടിലെത്തിയ പ്രതി മകളെ വിജമായ സ്ഥലത്തെത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിയ്ക്കുകയായിരുന്നു. ഈ ദൃശ്യവും പ്രതി ബ്ലാക്‌മെയിൽ ചെയ്യാൻ തുടങ്ങി. ഇതിനിടെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ജൂൺ 28ന് ഭർത്താവ് മരിച്ചു. മറ്റൊരു കേസിൽ പ്രതി അറസ്റ്റിലായതോടെ ധൈര്യം സംഭരിച്ച് സ്ത്രീ പൊലീസിൽ പരാതി നൽകുകായായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് രോഗികള്‍ക്ക് മുറികള്‍ നല്‍കാന്‍ കെട്ടിടം വാടകയ്‌ക്കെടുത്തു, നടന്നത് പെണ്‍‌വാണിഭം‍: 9 പേർ അറസ്റ്റിൽ