Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രൌണ്ടില്‍ പാണ്ഡ്യയയുടെ ചീത്തവിളി, തിരിച്ചടിച്ച് പന്ത്; ദൃശ്യങ്ങള്‍ ക്യാമറയില്‍ കുടുങ്ങി

ഗ്രൌണ്ടില്‍ പാണ്ഡ്യയുടെ ചീത്തവിളി, തിരിച്ചടിച്ച് പന്ത്; ദൃശ്യങ്ങള്‍ ക്യാമറയില്‍ കുടുങ്ങി

hardik pandya
മുംബൈ , തിങ്കള്‍, 21 മെയ് 2018 (14:51 IST)
ഐപിഎല്‍ പതിനൊന്നാം സീസണില്‍ നിന്നും മുംബൈ ഇന്ത്യന്‍‌സിന്റെ പുറത്താകല്‍ ആരാധകര്‍ വേദനയോടെയാണ് കണ്ടത്. നിര്‍ണായക മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റാണ് രോഹിത് ശര്‍മ്മയും കൂട്ടരും പുറത്തായത്.

ഞായറാഴ്‌ച നടന്ന മത്സരത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 174റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ മുംബൈയുടെ പോരാട്ടം 163ല്‍ അവസാനിച്ചു. മത്സരത്തില്‍ ഋഷഭ് പന്തിന്റെ ബാറ്റിംഗ് മികവാണ് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 44 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 64 റണ്‍സാണ് യുവതാരം നേടിയത്.

മികച്ച രീതിയില്‍ ബാറ്റ് വീശിയ പന്തിനോട് മുംബൈ താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യ മോശമായി പെരുമാറിയെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ദൃശ്യങ്ങള്‍ സഹിതം പുറത്തുവരുന്നത്. പന്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് പാണ്ഡ്യയെ ചൊടിപ്പിച്ചത്.

അപ്രതീക്ഷിതമായി പണ്ഡ്യയയില്‍ നിന്നും മോശം സമീപനം ഉണ്ടായതോടെ പന്തും മറുപടി നല്‍കി. മുതിര്‍ന്ന താരമെന്ന വിചാരം പോലുമില്ലാതെയാണ് മുംബൈ താരം പെരുമാറിയത്. വാക്ക് പോരിന്റെ ദൃശ്യങ്ങള്‍ ക്യാമറകളില്‍ കുടുങ്ങിയതോടെയാണ് പാണ്ഡ്യ കുടുങ്ങിയത്.

ഈ സീസണില്‍ ഡല്‍ഹിക്കായി മികച്ച പ്രകടനമാണ് പന്ത് പുറത്തെടുത്തത്. റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ മുന്‍‌പന്തിയില്‍ എത്താനും താരത്തിനു സാധിച്ചു. എന്നാല്‍ മുംബൈയ്‌ക്കായി നല്ല പ്രകടനങ്ങളൊന്നും പുറത്തെടുക്കാന്‍ പണ്ഡ്യയ്‌ക്ക് സാധിച്ചില്ല. ടീം പരിശീലകന്‍ ജയവര്‍ധനയടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ പ്രകടനത്തിനെതിരെ പ്രതികരണം നടത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈ ടീം മാനേജ്മെന്റിനോടുള്ള അതൃപ്തി വെളിപ്പെടുത്തി ക്യാപ്റ്റൻ കൂൾ