Webdunia - Bharat's app for daily news and videos

Install App

പ്രണയദിനത്തിൽ വീണ്ടും വിവാഹിതരാകാനൊരുങ്ങി ഹാർദ്ദിക്കും നടാഷയും

Webdunia
തിങ്കള്‍, 13 ഫെബ്രുവരി 2023 (15:51 IST)
വാലൻ്റൈൻസ് ദിനത്തിൽ വീണ്ടും വിവാഹിതരാവാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദ്ദിക് പാണ്ഡ്യയും ഭാര്യയും നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും. 3 വർഷം മുൻപാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. ഇത്തവണ വലിയ രീതിയിലുള്ള വിവാഹസൽക്കാരങ്ങളോടെയാണ് വീണ്ടും വിവാഹിതരാകുന്നത്.
 
രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചാണ് വിവാഹചടങ്ങുകൾ. ആദ്യം വിവാഹിതരായത് വളരെ ധൃതിപിടിച്ചായിരുന്നുവെന്നും കുറച്ചുകൂടി വിപുലമായ രീതിയിൽ ആഘോഷത്തോടെ വിവാഹം നടത്തുക എന്നത് ഇരുവരുടെയും ആഗ്രഹമായിരുന്നുവെന്നും ഇരുവരുടെയും കുടുംബങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
 
ഇന്ന് തുടങ്ങുന്ന വിവാഹച്ചടങ്ങുകൾ 16 വരെ നീണ്ട് നിൽക്കും. ഹൽദി,മെഹന്ദി തുടങ്ങിയ എല്ലാ ചടങ്ങുകളോടെയുമാണ് വിവാഹം. സഹോദരനും ഇന്ത്യൻ താരവുമായ ക്രുണാൽ പാണ്ഡ്യയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരം നടക്കുന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കും. 2020 മെയ് 31നായിരുന്നു 29 കാരനായ ഹാർദ്ദിക്കും 30 കാരിയായ നടാഷയും വിവാഹിതരായത്. ഇരുവർക്കും അഗസ്ത്യ എന്ന് പേരുള്ള മകനുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിയമമൊക്കെ തിരുത്തിയത് ധോനിയ്ക്ക് വേണ്ടിയാണെന്ന് ആര്‍ക്കാണ് അറിയാത്തത്: ഞെട്ടിച്ച് കെയ്ഫിന്റെ പ്രതികരണം .

Royal Challengers Bengaluru: ഡു പ്ലെസിസും മാക്‌സ്വെല്ലും ഇല്ല; കോലിയേയും വില്‍ ജാക്‌സിനേയും ആര്‍സിബി നിലനിര്‍ത്തും

India vs Bangladesh T20 Series Live Telecast: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 പരമ്പര നാളെ മുതല്‍; തത്സമയം കാണാന്‍ എന്തുവേണം?

India Women vs New Zealand Women: ലോകകപ്പില്‍ ഇന്ത്യക്ക് നാണംകെട്ട തുടക്കം; ന്യൂസിലന്‍ഡിനോടു തോറ്റത് 58 റണ്‍സിന്

ബംഗ്ലാദേശികൾ ഹിന്ദുക്കളെ കൊല്ലുന്നവർ, പ്രതിഷേധം രൂക്ഷം: ഇന്ത്യ ബംഗ്ലാദേശ് ടി20 പോരാട്ടം നടക്കുന്ന ഗ്വാളിയോറിൽ നിരോധനാജ്ഞ

അടുത്ത ലേഖനം
Show comments