Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20യിൽ 50 വിക്കറ്റും 500 റൺസും: സുപ്രധാന നേട്ടം സ്വന്തമാക്കി ഹാർദ്ദിക് പാണ്ഡ്യ

Hardik pandya
, ബുധന്‍, 3 ഓഗസ്റ്റ് 2022 (14:19 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ നിർണായക താരങ്ങളിൽ ഒരാളാണ് ഹാർദ്ദിക് പാണ്ഡ്യ. സ്പിൻ ഓൾറൗണ്ടർമാർ ടീമിലുണ്ടെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേസമയം മികവ് പുലർത്തുന്ന താരങ്ങൾ അധികമില്ല. മധ്യനിരയിലും ഫിനിഷിങ് റോളിലും തിളങ്ങുന്ന താരം ഇന്ത്യൻ ടീമിന് നൽകുന്ന മുൻതൂക്കം ചെറുതല്ല. ഇപ്പോഴിതാ ടി20 ക്രിക്കറ്റിൽ ഒരു സുപ്രധാന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം.
 
ടി20 ക്രിക്കറ്റിൽ 500ൽ കൂടുതൽ റൺസും 50ൽ കൂടുതൽ വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ഹാർദ്ദിക് പാണ്ഡ്യ. വിൻഡീസിനെതിരായ മൂന്നാം ടി20യിൽ നാല് ഓവറിൽ 19 റൺസ് മാത്രമാണ് ഹാർദ്ദിക് വഴങ്ങിയത്. മത്സരത്തിൽ ഒരു വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാം ടി20യിലും നിരാശപ്പെടുത്തി, ശ്രേയസിന് പകരം സഞ്ജുവിനെ കൊണ്ടുവരുവെന്ന് ആരാധകർ