Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നും അവസാനിച്ചിട്ടില്ല, ചെന്നൈയെ ഫൈനലിൽ കാണാമെന്ന് ഹാർദ്ദിക്ക്

ഒന്നും അവസാനിച്ചിട്ടില്ല, ചെന്നൈയെ ഫൈനലിൽ കാണാമെന്ന് ഹാർദ്ദിക്ക്
, ബുധന്‍, 24 മെയ് 2023 (12:56 IST)
ഐപിഎല്‍ 2023 ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടാന്‍ ആകണം എന്നാണ് ആഗ്രഹമെന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ഇന്നലെ നടന്ന ക്വാളിഫയിംഗ് മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹാര്‍ദ്ദിക്.
 
അതേസമയം ധോനിയുടെ മികവ് കൊണ്ടാണ് മത്സരം ചെന്നൈ സ്വന്തമാക്കിയതെന്ന് ഹാര്‍ദ്ദിക് പറഞ്ഞു. ധോനി ബൗളര്‍മാരെ ഉപയോഗിക്കുന്ന രീതി കൊണ്ട് അത് ടീമിന് 10 റണ്‍സ് അധികം നല്‍കും. ഞങ്ങള്‍ക്ക് വിക്കറ്റ് നഷ്ടമാകുന്നത് തുടര്‍ന്നു. ധോനി നിരന്തരം ബൗളര്‍മാരെ മാറ്റികൊണ്ടിരുന്നു. ധോനി ഫൈനലില്‍ എത്തിയതില്‍ സന്തോഷം. ഞായറാഴ്ച ഫൈനലില്‍ അദേഹത്തെ വീണ്ടും നേരിടാനായാല്‍ അത് സന്തോഷകരമായിരിക്കും. ഹാര്‍ദ്ദിക് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപ്‌സ്‌റ്റോക്‌സിന് മനസ്സിലായി,ചില ആരാധകര്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല: ചെന്നൈ ആരാധകര്‍ക്ക് നേരെ ഒളിയമ്പുമായി ജഡേജ