Webdunia - Bharat's app for daily news and videos

Install App

Hardik Pandya: ഇത്രയും മോശം പ്രകടനം നടത്തുന്ന താരത്തെ ലോകകപ്പില്‍ വൈസ് ക്യാപ്റ്റനാക്കണോ? ഹാര്‍ദിക്കിനെതിരെ ആരാധകര്‍

ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 151 റണ്‍സ് മാത്രമാണ് പാണ്ഡ്യ നേടിയിരിക്കുന്നത്

രേണുക വേണു
ചൊവ്വ, 23 ഏപ്രില്‍ 2024 (16:46 IST)
Hardik Pandya: ഹാര്‍ദിക് പാണ്ഡ്യയെ ഉപനായകനാക്കി ട്വന്റി 20 ലോകകപ്പിനു അയക്കുന്നതില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. പാണ്ഡ്യയെ ലോകകപ്പ് ടീമില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്നാണ് ആരാധകരുടെ അഭിപ്രായം. ഐപിഎല്ലിലെ മോശം പ്രകടനമാണ് ആരാധകരുടെ എതിര്‍പ്പിനു കാരണം. ബാറ്റിങ്ങിലും ബൗളിങ്ങിലും പാണ്ഡ്യ പരാജയമാണെന്നും ഓള്‍റൗണ്ടറായി മറ്റേതെങ്കിലും യുവതാരത്തെ പരിഗണിക്കുകയാണ് നല്ലതെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. 
 
ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 151 റണ്‍സ് മാത്രമാണ് പാണ്ഡ്യ നേടിയിരിക്കുന്നത്. 142.45 ആണ് സ്‌ട്രൈക്ക് റേറ്റ്. 39 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അവസാന ഓവറുകളില്‍ പോലും ഹിറ്റ് ചെയ്യാനുള്ള കഴിവ് പാണ്ഡ്യക്ക് പൂര്‍ണമായി നഷ്ടപ്പെട്ടു. ഇന്ത്യയില്‍ കളിക്കുമ്പോള്‍ അഞ്ചാമതോ ആറാമതോ ആയി വേണം പാണ്ഡ്യ ബാറ്റ് ചെയ്യാന്‍ ഇറങ്ങാന്‍. അവസാന ഓവറുകളില്‍ ഇത്രയും മോശം സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താല്‍ അത് ഇന്ത്യക്ക് വന്‍ തിരിച്ചടിയാകുമെന്നും ആരാധകര്‍ പറയുന്നു. 
 
ബൗളിങ്ങിലും പാണ്ഡ്യയെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. എട്ട് മത്സരങ്ങളിലായി 102 പന്തുകള്‍ പാണ്ഡ്യ എറിഞ്ഞു. 186 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 10.94 ആണ് ഇക്കോണമി. എട്ട് കളികളിലായി 17 ഓവറോളം എറിഞ്ഞിട്ട് പാണ്ഡ്യക്ക് വീഴ്ത്താന്‍ സാധിച്ചത് നാല് വിക്കറ്റുകള്‍ മാത്രം. ബാറ്റിങ്ങിലും ബൗളിങ്ങിലും അമ്പേ പരാജയമായ പാണ്ഡ്യയെ ലോകകപ്പിലേക്ക് പരിഗണിക്കുന്നതും ഉപനായകന്‍ ആക്കുന്നതും ടീമിന് യാതൊരു ഗുണം ചെയ്യില്ലെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: വിരാട് കോലി മിഡിൽസെക്സിലേക്കോ?, കൗണ്ടി ക്രിക്കറ്റ് കളിക്കാൻ ഇംഗ്ലണ്ടിൽ നിന്നും ക്ഷണം

Shubman Gill: ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തന്നെ?, ഗംഭീറിനെ വീട്ടിലെത്തി കണ്ടു, അഞ്ച് മണിക്കൂറോളം നീണ്ട ചർച്ച

യുവ പേസര്‍ വീണ്ടും പരിക്കേറ്റ് പുറത്ത്, കാരണമായത് ലഖ്‌നൗവിന്റെ ഇടപെടല്‍. പരുക്കുണ്ടെന്ന് കണ്ടിട്ടും കളിപ്പിക്കാന്‍ ശ്രമിച്ചു

Punjab Kings vs Rajasthan Royals: ജോഷ് ഇംഗ്ലീഷും സ്റ്റോയ്നിസും മടങ്ങി, പഞ്ചാബിൽ 2 മാറ്റങ്ങൾ, വൈഭവിനായി ഓപ്പണിംഗ് റോൾ ഉപേക്ഷിച്ച് സഞ്ജു

Sanju Samson: ഇത് സഞ്ജുവിനെ പറ്റു, 14കാരനായ യുവതാരത്തിനായി ഓപ്പണിംഗ് റോൾ വേണ്ടെന്ന് വെച്ച് താരം, കയ്യടിച്ച് സോഷ്യൽ മീഡിയ

അടുത്ത ലേഖനം
Show comments