ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും കെ എൽ രാഹുലിനെയും ബിസിസിഐ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. നിലവില്‍ ഓസ്ട്രേലിയയിലുള്ള താരങ്ങളെ മടക്കിവിളിക്കുകയും ചെയ്തു. ബിസിസിഐ ഉന്നതാധികാര സമിതി അംഗം വിനോദ് റായ് ആണ് ഇക്കാര്യം അറിയിച്ചത്.
സ്ത്രീവിരുദ്ധ പരാമർശത്തിലാണ് ബിസിസിഐയുടെ നടപടി. അന്വേഷണം പൂർത്തിയാകുന്നത് വരെ സസ്പെൻഡ് ചെയ്യാവുന്നതാണെന്ന് നിയമോപദശം ലഭിച്ചതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ നടപടിയുണ്ടായത്. ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ബിസിസിഐ ലീഗൽ സെല്‍ നിയമോപദേശം നല്‍കി.
കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ‘കോഫി വിത്ത് കരണ്‍’ എന്ന ടെലിവിഷൻ ഷോയിലാണ് ഹർദിക് പാണ്ഡ്യയും കെ ൽ രാഹുലും സ്ത്രീവിരുദ്ധപരാമർശം നടത്തിയത്. അവതാരകനായ കരണ്‍ ജോഹര്‍ പോലും ഞെട്ടിപ്പോയ പരാമര്‍ശം പിന്നീട് രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഇക്കാര്യത്തില്‍ ഈ താരങ്ങളെ ടീം പിന്തുണയ്ക്കില്ലെന്ന് ക്യാപ്ടന്‍ വിരാട് കോഹ്‌ലിയും വ്യക്തമാക്കി. വിവാദ എപ്പിസോഡ് ഹോട്ട്‌സ്റ്റാര്‍ പിന്‍വലിക്കുകയും ചെയ്തു.