Webdunia - Bharat's app for daily news and videos

Install App

തിരിച്ചുവരവ് ആഘോഷമാക്കി ഹാർദ്ദിക് പാണ്ഡ്യ, 37 പന്തിൽ നിന്നും കൊലമാസ് സെഞ്ച്വറി!

ആഭിറാം മനോഹർ
ബുധന്‍, 4 മാര്‍ച്ച് 2020 (12:28 IST)
നീണ്ടകാലത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്താനുള്ള തീവ്രമായ പ്രയത്നത്തിലാണ് ഹാർദ്ദിക് പാണ്ഡ്യ. പരിക്കും തുടർന്നുള്ള ശസ്ത്രക്രിയയും കാരണം 5 മാസത്തിലേറെയാണ് ഇന്ത്യൻ താരത്തിന് നഷ്ടമായത്. പാണ്ഡ്യയുടെ സ്ഥാനത്തിലേക്ക് ശിവം ദുബെ വന്നെങ്കിലും പാണ്ഡ്യ ഒഴിച്ചിട്ടുപോയ വിടവ് നികത്താനായിരുന്നില്ല. ഇപ്പോളിതാ തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചുകൊണ്ടാണ് ഡിവൈ പാട്ടില്‍ ട്വന്റി-20 ടൂര്‍ണമെന്റില്‍ സഹാരതാണ്ഡവമാടിയിരിക്കുകയാണ് ഇന്ത്യൻ വെടിക്കെട്ട് വീരൻ.
 
നേരത്തെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ കളിക്കുമെന്ന് ഉറപ്പിച്ചതായിരുന്നെങ്കിലും ഫിറ്റ്നസ് തെളിയിക്കുന്നതിൽ താരം പരാജയപ്പെട്ടിരുന്നു.ഇതിനെ തുടർന്ന് ആഭ്യന്തരമത്സരങ്ങളിലേക്ക് താരം മടങ്ങിയിരുന്നു. ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ ല്‍ 25 പന്തില്‍ 38 റണ്‍സടിച്ച് കയ്യടി നേടിയ പാണ്ഡ്യ ഇന്നലെ നടന്ന മത്സരത്തിൽ വെറും 37 പന്തിലാണ് തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്.ടൂര്‍ണമെന്റില്‍ റിലയന്‍സ് വണ്‍ ടീമിന് വേണ്ടിയാണ് ഹാര്‍ദിക് പാണ്ഡ്യ കളിക്കുന്നത്. 
 
സിഎജിക്ക് എതിരെയുള്ള മത്സരത്തിൽ പാണ്ഡ്യ ബാറ്റു ചെയ്യാന്‍ ഇറങ്ങുമ്പോള്‍ രണ്ടിന് 45 റണ്‍സെന്ന നിലയിലായിരുന്നു ടീം. എന്നാൽ ക്രീസിൽ പാണ്ഡ്യ അവതരിച്ചതിന് പിന്നാലെ കളിയുടെ ഗതി തന്നെ മാറുകയായിരുന്നു.പത്ത് സിക്സറുകളും എട്ടു ബൗണ്ടറികളുംഅടക്കം വെറും 37 പന്തിലാണ് പാണ്ഡ്യ തന്റെ സെഞ്ച്വറി അടിച്ചെടുത്തത്.എന്നാല്‍ സെഞ്ച്വറിക്ക് പിന്നാലെ താരം പുറത്തായി. 39 പന്തില്‍ 105 റണ്‍സ്. 263.23 ആയിരുന്നു മത്സരത്തിൽ  പാണ്ഡ്യയുടെ സ്ട്രൈക്ക് റേറ്റ്.പാണ്ഡ്യയുടെ സെഞ്ച്വറി മികവില്‍ നിശ്ചിത ഇരുപത് ഓവറില്‍ അഞ്ചു വിക്കറ്റു നഷ്ടത്തില്‍ 252 റണ്‍സാണ് റിലയന്‍സ് വണ്‍ ടീം അടിച്ചെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: കൊച്ചിക്കായി 'സഞ്ജു ഷോ' തുടരുന്നു; ട്രിവാന്‍ഡ്രത്തിന്റെ തോല്‍വിക്കു കാരണം ക്യാച്ച് കൈവിട്ടതും !

ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

സഞ്ജു ഏത് പൊസിഷനിലും കളിക്കും,ഏത് റോളും സഞ്ജുവിന് വഴങ്ങും: റൈഫി വിന്‍സെന്റ് ഗോമസ്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

അടുത്ത ലേഖനം
Show comments