Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹമോചനത്തിലേക്കെത്തിച്ചത് പാണ്ഡ്യയുടെ സ്വഭാവം, പുതിയ വെളിപ്പെടുത്തൽ

Hardik Pandya, Natasha stankovic

അഭിറാം മനോഹർ

, ഞായര്‍, 25 ഓഗസ്റ്റ് 2024 (12:25 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയും സെര്‍ബിയന്‍ മോഡല്‍ നടാഷ സ്റ്റാന്‍കോവിച്ചും തമ്മിലുള്ള വിവാഹമോചനം അവസാനിപ്പിക്കാനുള്ള കാരണത്തെപറ്റി പുതിയ വെളിപ്പെടുത്തല്‍. താനാണ് എല്ലാമെന്ന ഹാര്‍ദ്ദിക്കിന്റെ സ്വഭാവത്തില്‍ മനം മടുത്താണ് നടാഷ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
 
 ഹാര്‍ദ്ദിക്കിന്റെ ഈ സ്വഭാവം നടാഷയെ വളരെയേറെ ബുദ്ധിമുട്ടിച്ചതായും ഇതാണ് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിച്ചതെന്നുമാണ് പുതിയ വാര്‍ത്ത. പാണ്ഡ്യാ കുടുംബത്തിനകത്ത് നിന്നാണ് ഇത്തരമൊരു വിവരം ലഭിച്ചതെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പിരിയാനുള്ള തീരുമാനം വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായി പാണ്ഡ്യയും നടാഷയും സംയുക്തപ്രസ്താവനയില്‍ അറിയിച്ചിരുന്നു.
 
 ഒരുമിച്ച് ജീവിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നെങ്കിലും പിരിയുന്നതാണ് നല്ലതെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് വിവാഹമോചത്തിന് പിന്നാലെ പാണ്ഡ്യ വ്യക്തമാക്കിയിരുന്നു.നിലവില്‍ മകന്‍ അഗസ്ത്യയ്‌ക്കൊപ്പം ജന്മനാടായ സെര്‍ബിയയിലാണ് നടാഷയുള്ളത്. മകനെ ഒരുമിച്ച് വളര്‍ത്താനാണ് തീരുമാനമെന്ന് പാണ്ഡ്യയും നടാഷയും വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീരജ് ചോപ്രയെ പറ്റി ചോദ്യം, സ്വീകരണചടങ്ങിൽ നിന്നും ഇറങ്ങിപോയി മനു ഭാകർ