Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവരുടെ മുന്നില്‍ മുട്ടിടിച്ചു നിന്നിട്ട് പുറത്താക്കുന്നോ ?; ഗ്രൌണ്ടില്‍ പൊട്ടിത്തെറിച്ച് പാണ്ഡ്യ

ഇവരുടെ മുന്നില്‍ മുട്ടിടിച്ചു നിന്നിട്ട് പുറത്താക്കുന്നോ ?; ഗ്രൌണ്ടില്‍ പൊട്ടിത്തെറിച്ച് പാണ്ഡ്യ

Hardik Pandya
ലണ്ടന്‍ , തിങ്കള്‍, 19 ജൂണ്‍ 2017 (10:35 IST)
നാണംകെട്ട തോല്‍‌വിയാണ് ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് പാകിസ്ഥാന്‍ സമ്മാനിച്ചത്. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ഒന്നിനുപുറകെ ഒന്നായി കൂടാരം കയറിയപ്പോള്‍ സ്‌കോര്‍ 100 കടക്കില്ലെന്ന് തോന്നിച്ചു. എന്നാല്‍, ഹര്‍ദിക് പാണ്ഡ്യ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ 158 റണ്‍സില്‍ എത്തിച്ചത്.

മികച്ച പ്രകടനവുമായി ക്രീസിലുണ്ടായിരുന്ന പാണ്ഡ്യയെ രവീന്ദ്ര ജഡേജ റണ്‍ ഔട്ട് ആക്കുകയായിരുന്നു. അനാവശ്യ റണ്ണിനായി ജഡേജ ക്രീസ് വിട്ടിറങ്ങിയിട്ട് തിരിച്ചു കയറിയതാണ് അദ്ദേഹത്തിന്റെ ഔട്ടാകലിന് കാരണമായത്.

അനാവശ്യമായി പുറത്തായതിന്റെ ദേഷ്യം പുറത്തു കാണിച്ചാണ് പാണ്ഡ്യ ക്രീസ് വിട്ടത്. 43 പന്തില്‍ ആറ് സിക്സും നാല് ഫോറുമുള്‍പ്പെടെ 76 റണ്‍സാണ് അദ്ദേഹം നേടിയത്. അതേസമയം, പാക് പേസിന് മുന്നില്‍ മുട്ടിടിച്ചു നിന്ന ജഡേജ 41 ബോളില്‍ 15 റണ്‍സാണ് നേടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്ഥാന്‍ ടീമിന് തകര്‍പ്പന്‍ ഓഫറുമായി പാ​ക് സൈ​നി​ക മേ​ധാ​വി