Publish Date: Tue, 30 May 2023 (13:58 IST)
Updated Date: Tue, 30 May 2023 (13:48 IST)
ഐപിഎല്‍ കിരീടം മഹേന്ദ്രസിംഗ് ധോനി നേടിയതില്‍ താന്‍ സന്തോഷവാനാണെന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ഇന്നലെ നടന്ന മത്സരത്തിലെ അവസാന പന്തിലാണ് ഗുജറാത്ത് ടൈറ്റന്‍സിനെ ചെന്നൈ പരാജയപ്പെടുത്തിയത്. കിരീടം നഷ്ടമായെങ്കിലും ധോനിയെ ഓര്‍ത്ത് താന്‍ സന്തോഷവാനാണെന്ന് ഹാര്‍ദ്ദിക് പറയുന്നു. എനിക്ക് തോല്‍ക്കേണ്ടി വന്നാല്‍ അത് ധോനിയോട് ആകണമെന്നുണ്ടായിരുന്നു. മത്സരശേഷം ഹാര്‍ദ്ദിക് പറഞ്ഞു.
നല്ല ആളുകള്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കുന്നു. എനിക്കറിയാവുന്ന ഏറ്റവും നല്ല ആളുകളില്‍ ഒരാളാണ് ധോനി. ദൈവം ദയയുള്ളവനാണ് ദൈവം എന്നോടും ദയ കാണിച്ചിട്ടുണ്ട്. ഇന്ന് പക്ഷേ ധോനിയുടെ രാത്രിയായിരുന്നു. ഞാന്‍ ഒഴികഴിവുകള്‍ പറയുന്നില്ല. ചെന്നൈ മികച്ച ക്രിക്കറ്റാണ് കളിച്ചത്. വിജയം അവര്‍ അര്‍ഹിക്കുന്നു. ഹാര്‍ദ്ദിക് പറഞ്ഞു.