പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മുഴുവന്‍ സമയ നായകനാകാന്‍ ഹാര്‍ദിക് പാണ്ഡ്യ. തലമുറ മാറ്റത്തിന്റെ വ്യക്തമായ സൂചന നല്‍കുന്നതാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീം. മുതിര്‍ന്ന താരങ്ങള്‍ക്കെല്ലാം ട്വന്റി 20 യില്‍ നിന്ന് വിശ്രമം അനുവദിച്ചത് ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്.
ട്വന്റി 20 യില്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്കെല്ലാം സ്ഥാനം നഷ്ടപ്പെട്ടു. 2024 ലോകകപ്പ് ആകുമ്പോഴേക്കും യുവതാരങ്ങളെ അണിനിരത്തി പുതിയ ട്വന്റി 20 ടീമിന് രൂപം നല്‍കാനാണ് ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും തീരുമാനം.
ട്വന്റി 20 യില്‍ ഇനി രോഹിത് ശര്‍മ നായകസ്ഥാനത്ത് ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ദിക് പാണ്ഡ്യ ട്വന്റി 20 ക്ക് പുറമേ ഏകദിനത്തിലും ഉടന്‍ നായകനായി എത്തും. അതിന്റെ ഭാഗമായാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഹാര്‍ദിക്കിനെ ഉപനായകനായി നിയോഗിച്ചിരിക്കുന്നത്.