ശ്രീലങ്കന്‍ പര്യടനത്തിലെ ഫോം ഔട്ട് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് തിരിച്ചടിയാകുന്നു. ടി 20 ലോകകപ്പില്‍ ഓള്‍റൗണ്ടര്‍ ബാറ്റ്‌സ്മാനായി മറ്റൊരു താരത്തെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ ഓള്‍റൗണ്ടര്‍മാരായി പരിഗണിക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍, ശ്രീലങ്കന്‍ പര്യടനത്തില്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും നിരാശപ്പെടുത്തിയ ഹാര്‍ദിക്കിന് വഴി അടയുകയാണ്. രവീന്ദ്ര ജഡേജ ഓള്‍റൗണ്ടര്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍, ഹാര്‍ദിക്കിന് പകരം ദീപക് ചഹറിനെയാണ് ടി 20 ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കുക. അത്യാവശ്യ സമയത്ത് ബാറ്റ് ചെയ്യാനുള്ള കഴിവാണ് ദീപക് ചഹറിന് തുണയായത്. ശ്രീലങ്കന്‍ പര്യടനത്തില്‍ ദീപക് പുറത്തെടുത്ത ഓള്‍റൗണ്ടര്‍ മികവ് ഏറെ എടുത്തുപറയേണ്ടതാണ്.
49 ടി 20 മത്സരങ്ങളില്‍ നിന്ന് 145.34 സ്‌ട്രൈക് റേറ്റും 20 ന് അടുത്ത ശരാശരിയുമായി 484 റണ്‍സ് ചഹര്‍ നേടിയിട്ടുണ്ട്. മാത്രമല്ല 42 വിക്കറ്റുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കണമെങ്കില്‍ ഈ സീസണില്‍ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ മാത്രമാണ് ഹാര്‍ദിക്കിന് മുന്നിലുള്ളത്. ഐപിഎല്ലില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയാല്‍ മാത്രമേ ഹാര്‍ദിക്കിന് ഇനി സാധ്യതകള്‍ ഉള്ളൂ.