Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

പറന്നുയര്‍ന്ന് ഹര്‍ലീന്‍; ആ ക്യാച്ച് കണ്ട് ഞെട്ടി സച്ചിന്‍, വിവരണാതീതമെന്ന് ക്രിക്കറ്റ് ഇതിഹാസം

India Women Cricket Team
, ശനി, 10 ജൂലൈ 2021 (10:57 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഞെട്ടിച്ച് ഇന്ത്യന്‍ വനിത ടീം താരം ഹര്‍ലീന്‍ ദിയോള്‍. ഇംഗ്ലണ്ടിനെതിരായ ടി 20 മത്സരത്തില്‍ ഹര്‍ലീന്റെ ഞെട്ടിക്കുന്ന ഫീല്‍ഡിങ് മികവ് കണ്ടാണ് സച്ചിന്‍ കൈയടിച്ചത്. 
 
27 പന്തില്‍ 43 റണ്‍സെടുത്ത ഇംഗ്ലണ്ട് താരം എമി ജോനസിനെ പുറത്താക്കാനാണ് ബൗണ്ടറി ലൈനില്‍ ഹര്‍ലീന്‍ അവിസ്മരണീയ പ്രകടനം നടത്തിയത്. ശിഖ പാണ്ഡെയുടെ ഓവറിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിട്ടുണ്ട്. 
ഹര്‍ലീന്‍ ദിയോളിന്റെ മനോഹര ക്യാച്ച് കണ്ട മത്സരത്തില്‍ പക്ഷേ ഇന്ത്യ തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വനിത ടീം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. എന്നാല്‍, ഇന്ത്യ 8.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 54 റണ്‍സെടുത്ത് നില്‍ക്കെ മഴ പെയ്യുകയായിരുന്നു. പിന്നീട് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ട് 18 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വന്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; ടി 20 ലോകകപ്പില്‍ കോലി ഓപ്പണറായേക്കും, സൂര്യകുമാര്‍ യാദവ് മൂന്നാമന്‍?