മങ്കാദിങ് കളിയുടെ ഭാഗമാൺ, ഞങ്ങൾ പുതുതായ് ഒന്നും ചെയ്തതല്ല: ഞാൻ എൻ്റെ കളിക്കാരെ പിന്തുണയ്ക്കും: വിമർശകരുടെ വായടപ്പിച്ച് ഹർമൻ പ്രീത്

Webdunia
ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (13:45 IST)
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ താരം ദീപ്തി ശർമ നടത്തിയ മങ്കാദിങ്ങിനെ തുടർന്ന് രണ്ട് തട്ടിലാണ് ക്രിക്കറ്റ് ലോകം. നിയമത്തിനുള്ളിൽ നിന്നുകൊണ്ടുള്ളതെ ദീപ്തി ചെയ്തുള്ളുവെന്ന് ഒരു കൂട്ടം വാദിക്കുമ്പോൾ ക്രിക്കറ്റിൻ്റെ സ്പിരിറ്റിന് നിരക്കുന്നതല്ല ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് വേറൊരു വിഭാഗം കുറ്റപ്പെടുത്തുന്നു.
 
ഇപ്പോഴിതാ മങ്കാദിങ് നടത്തിയ ഇന്ത്യൻ ടീമിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റനായ ഹർമൻ പ്രീത് കൗർ. ഇതെല്ലാം കളിയുടെ ഭാഗമാണ്, ഞങ്ങൾ പുതുതായി എന്തെങ്കിലും ചെയ്തതായി ഞാൻ കരുതുന്നില്ല, ഐസിസി നിയമങ്ങളുടെ ഭാഗമാണിത്. ഇത് നിങ്ങളുടെ കളിയിലെ ബോധത്തെയാണ് കാണിക്കുന്നത്. ഞാൻ എൻ്റെ കളിക്കാരെ പിന്തുണയ്ക്കും ഹർമൻ പ്രീത് വ്യക്തമാക്കി.
 
മത്സരം അവസാനിച്ചതിന് തൊട്ടുശേഷം അവതാരകയും ദീപ്തി ശർമയുടെ മങ്കാദിങ്ങിനെ പറ്റി ഹർമനോട് ചോദിച്ചിരുന്നു. നിങ്ങൾ ഒരു വിക്കറ്റിനെ പറ്റി മാത്രം സംസാരിക്കുന്നു. മറ്റ് 9 വിക്കറ്റുകൾ ഞങ്ങൾ വീഴ്ത്തുന്നത് എളുപ്പമുള്ളതായിരുന്നില്ല. ഞങ്ങൾ കളിയുടെ നിയമത്തിനുള്ളിൽ നിന്നുകൊണ്ടുള്ളത് മാത്രമാണ് ചെയ്തിട്ടുള്ളത്. അതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ഇത് നിയമത്തിൽ പറഞ്ഞതാണ് ആവശ്യമെങ്കിൽ ഇനിയും ചെയ്യും എന്നായിരുന്നു ഇതിന് ഹർമൻ നൽകിയ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill: ഗില്‍ നിരീക്ഷണത്തില്‍ തുടരുന്നു; കൊല്‍ക്കത്ത ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ കളിക്കില്ല

Mumbai Indians: രോഹിത്തിനെയോ സൂര്യയെയോ തൊടാന്‍ പറ്റില്ല; മുംബൈയ്ക്കു 'കാലി പേഴ്‌സ്', എന്ത് ചെയ്യും?

Chennai Super Kings: സഞ്ജുവിനു ക്യാപ്റ്റന്‍സിയില്ല, ഗെയ്ക്വാദ് തുടരും

Kolkata Knight Riders: വെങ്കടേഷ് അയ്യറിനൊപ്പം ആന്ദ്രേ റസലിനെയും റിലീസ് ചെയ്ത് കൊല്‍ക്കത്ത; 64.3 കോടി പേഴ്‌സില്‍ !

Royal Challengers Bengaluru: ഭാവി വാഗ്ദാനമെന്ന് ആരാധകര്‍ പ്രതീക്ഷിച്ച ചിക്കാരയെ റിലീസ് ചെയ്തു; ആര്‍സിബി നിലനിര്‍ത്തിയ താരങ്ങള്‍ ഇവര്‍

അടുത്ത ലേഖനം
Show comments