Select Your Language

Notifications

webdunia
webdunia
webdunia
webdunia

മങ്കാദിങ് ഇനി റണ്ണൗട്ട്,ഫീൽഡർമാർ അനാവശ്യമായി സ്ഥാനം മാറിയാൽ 5 റൺസ് പെനാൽറ്റി: മാറുന്ന ക്രിക്കറ്റ് നിയമങ്ങൾ ഇവ

മങ്കാദിങ് ഇനി റണ്ണൗട്ട്,ഫീൽഡർമാർ അനാവശ്യമായി സ്ഥാനം മാറിയാൽ 5 റൺസ് പെനാൽറ്റി: മാറുന്ന ക്രിക്കറ്റ് നിയമങ്ങൾ ഇവ
, ബുധന്‍, 9 മാര്‍ച്ച് 2022 (13:11 IST)
ക്രിക്കറ്റ് നിയമങ്ങൾക്ക് പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് മെറിൽബോൺ ക്രിക്കറ്റ് ക്ലബ്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ക്രിക്കറ്റ് നിയമങ്ങൾ പരിഷ്‌കരിക്കുന്ന സമിതിയാണ് മെറിൽബോൺ ക്രിക്കറ്റ് ക്ലബ്. 2022 ഒക്‌ടോബർ ഒന്ന് മുതലായിരിക്കും ക്രിക്കറ്റിൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വരിക. അവ എന്തെല്ലാമെന്ന് നോക്കാം.
 
ക്രിക്കറ്റിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ച മങ്കാദിങ് ഇനി റണ്ണൗട്ടായി കണക്കാക്കപ്പെടും.‌ന്യായമല്ലാത്ത കളി എന്ന ഗണത്തിലായിരുന്നു മങ്കാദിങിനെ നേരത്തെ ഉൾപ്പെടുത്തിയിരുന്നത്.
 
പന്തിനു തിളക്കം കൂട്ടാൻ ഉമ്മിനീർ ഉപയോഗിക്കുന്നത് പൂർണമായി നിരോധിക്കാനുള്ള ആശയവും എംസിസി മുന്നോട്ട് വെച്ചിട്ടുണ്ട്. പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് പന്തിൽ കൃത്രിമം കാണിക്കുന്ന രീതിയിൽ പരിഗണിക്കും.വിയർപ്പ് ഉപയോഗിക്കുന്നതിൽ തെറ്റില്ല.
 
ഫീൽഡർ ക്യാച്ച് ചെയ്ത് ഒരു താരം ഔട്ടായാൽ തുടർന്ന് ക്രീസിലെത്തുന്ന താരം സ്ട്രൈക്കർ എൻഡിൽ ബാറ്റ് ചെയ്യണം. ക്രോസ് ചെയ്താലും ഇല്ലെങ്കിലും ഇത് ബാധകമായിരിക്കും. ഓവറിലെ അവസാന പന്തിൽ പുതിയ താരം നോൺ സ്ട്രൈക്കർ എൻഡിൽ ആവും
 
ബൗളർ റണ്ണപ്പ് തുടങ്ങുമ്പോൾ സ്ട്രൈക്കർ എവിടെ നിൽക്കുന്നോ അതനുസരിച്ചാവും വൈഡ് വിളിയ്ക്കുക. പന്ത് പിച്ചിന് പുറത്ത് എവിടെ പോയാലും പിച്ചിനുള്ളിൽ സ്ട്രൈക്കർക്ക് പന്ത് കളിക്കാം. സ്ട്രൈക്കറുടെ ശരീരത്തിൻ്റെയോ ബാറ്റിൻ്റെയോ കുറച്ച് ഭാഗമെങ്കിലും പിച്ചിനുള്ളിൽ ഉണ്ടാവണം. 
 
ബൗളർ ഡെലിവെറി പൂർത്തിയാക്കുന്നതിന് മുമ്പ് സ്ട്രൈക്കർ എൻഡിലെ ബാറ്ററെ റൺ ഔട്ടാക്കാൻ ശ്രമിച്ചാൽ അതു ഡെഡ് ബോൾ ആയി കൂട്ടും, ഇതുവരെ നോബോളായിരുന്നു. മത്സരം നടക്കുന്ന ഗ്രൗണ്ടിൽ ഒരു ബോൾ എറിയുമ്പോൾ മത്സരത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ എന്ത് വന്നാലും അത് ഡെഡ് ബോളായി കണക്കാക്കും.
 
ഒരു മത്സരത്തിൽ ഒരു പ്ലെയർക്ക് പകരം റീപ്ളേസ് ചെയ്യുന്ന പുതിയ താരത്തിന് പഴയ താരം മത്സരത്തിൽ ഉണ്ടാക്കിയ ഇമ്പാക്ട് (ഔട്ട്, വിക്കറ്റ് etc) ഇഫക്ടീവ് ആയിരിക്കും. ഹൺഡ്രഡ് ടൂർണമെന്റിലാകും പരിഷ്‌കരിച്ച നിയമങ്ങൾ ആദ്യമായി ഉപയോഗിക്കുക.
 
ഫീൽഡർമാർ അനാവശ്യമായി സ്ഥാനം മാറിയാൽ അത് ഡെഡ്ബോൾ ആയാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇനി മുതൽ ഫീൽഡർമാർ അനാവശ്യമായി സ്ഥാനം മാറിയാൽ ബാറ്റിങ് ടീമിന് 5 പെനാൽറ്റി റൺസുകൾ നൽകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മങ്കാദിങ് ഇനി ന്യായമല്ലാത്ത കളിയല്ല, നിയമം പരിഷ്‌കരിച്ച് എംസിസി